ബോളിവുഡ് താരം ആലിയ ബട്ടിന് കൊവിഡ് സ്ഥിരീകരിച്ചു; ഐസലേഷനില്‍ പ്രവേശിച്ചു
മുംബൈ: പ്രശസ്ത് ബോളിവുഡ് താരം ആലിയ ബട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എനിക്ക് കൊവിഡ് പോസിറ്റീവായിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ സെല്‍ഫ് ഐസോലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഞാന്‍ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നു. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി- ആലിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നേരത്തെ താരത്തിന് കൊവിഡ് പോസിറ്റീവാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ തന്റെ കൊറോണ വൈറസ് പരിശോധന ഫലം ഏപ്രില്‍ 1ന് ആണ് വന്നതെന്ന് താരം ഫില്‍മിബീറ്റിനോട് പറഞ്ഞു. മുംബൈ സ്റ്റുഡിയോയില്‍ ഗംഗുബായ് കത്തിയവാടി എന്ന പ്രോജക്ടിന്റെ ഒരു പാട്ട് സീക്വന്‍സിന്റെ ചിത്രീകരണത്തിലാണ് ആലിയ ഭട്ടിന്റെ പരിശോധന ഫലം വന്നത്. ചെറിയ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് താരം പരിശോധന നടത്തിയത്. രോഗം പോസിറ്റീവായ പശ്ചാത്തലത്തില്‍ ആലിയ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്.
അതേസമയം, കാമുകനും ന്രടനുമായ രണ്‍ബീര്‍ കപൂറിന് അടുത്തിടെ കോവിഡ് -19 ന് പോസിറ്റീവായിരുന്നു. ഇതിന് ശേഷം ആലിയ ഭട്ട് നേരത്തെ സ്വയം ഐസലേഷനില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ അന്ന് നെഗറ്റീവായിരുന്നെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. കൊറോണ വൈറസിന് പരിശോധന നടത്തി നെഗറ്റീവായതിന് ശേഷം 2021 മാര്‍ച്ച് 11 ന് ഗംഗുബായ് കത്തിയവാഡിയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. അടുത്തിടെ രാജസ്ഥാനിലെ തന്റെ ഉറ്റസുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications