കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോലിയുമായി വിവാഹമില്ല; വാര്‍ത്ത നിഷേധിച്ച് അനുഷ്‌ക

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വിരാട് കോലിയുമായി അടുത്തുതന്നെ വിവാഹമുണ്ടാകുമെന്ന വാര്‍ത്ത ബോളിവുഡ് നടി അനുഷ്‌ക ശര്‍മ നിഷേധിച്ചു. കോലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ കഴിഞ്ഞദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കെയാണ് അനുഷ്‌ക വിവാഹവാര്‍ത്ത നിഷേധിച്ചത്.

ഇപ്പോഴുള്ള വാര്‍ത്ത സത്യത്തിന് നിരക്കാത്തതാണ്. വിവാഹത്തിനുള്ള തയ്യാറെടുപ്പിലല്ല ഇപ്പോള്‍ താന്‍. സിനിമകളുമായി ബന്ധപ്പെട്ട ജോലിത്തിരക്കിലാണെന്നും താന്‍ അവിടെ സന്തോഷത്തിലാണെന്നും അനുഷ്‌ക ഒരു പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിവാഹം ഉണ്ടാകുമെങ്കില്‍ തീര്‍ച്ചയായും അത് പരസ്യമാക്കുമെന്നും അനുഷ്‌ക പറയുന്നുണ്ട്.

virat-kholi-anushka-sharma

കഴിഞ്ഞ ഡിസംബറിലാണ് അനുഷ്‌ക താന്‍ കോലിയുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹ ഗോസിപ്പുകള്‍ സജീവമായിരിക്കുമ്പോഴാണ് അനുഷ്‌ക അടുപ്പം തുറന്നുപറയുന്നത്. അതിനും ഏറെനാള്‍ മുന്‍പുതന്നെ അനുഷ്‌കയും കോലിയും വിദേശങ്ങളില്‍ ഉള്‍പ്പെടെ ചുറ്റിയടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മിക്ക സിനിമകളും സൂപ്പര്‍ഹിറ്റായി മാറിയതോടെ അനുഷ്‌ക ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളാണ്. നേരത്തെ രണ്ടു സിനിമകളില്‍ നായകനായിരുന്നു രണ്‍വീര്‍ സിങ്ങുമായി ഈ ബോളിവുഡ് സുന്ദരി പ്രണയത്തിലായിരുന്നു. പ്രണയം തകര്‍ന്നതിനുശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുമായി അടുപ്പത്തിലാകുന്നത്.

English summary
bollywood actress Anushka Sharma denies marriage rumours with Virat Kohli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X