ദീപാവലിക്ക് പടക്കം വേണ്ട; പ്രചരണവുമായി അനുഷ്‌ക
ദില്ലി: അടുത്തമാസത്തില്‍ ആഘോഷിക്കാനിരിക്കുന്ന ദീപാവലിക്ക് പടക്കത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന സന്ദേശവുമായി ബോളിവുഡിലെ സൂപ്പര്‍താരം അനുഷ്‌ക ശര്‍മ. സോഷ്യല്‍ മീഡിയയിലൂടെയും മറ്റു വഴികളിലൂടെയൂം ഇതുമായി ബന്ധപ്പെട്ട കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് നടി. മൃഗസംരക്ഷണത്തിനുവേണ്ടിയാണ് അനുഷ്‌കയുടെ കാമ്പയിന്‍.
'പാവ്‌സിറ്റീവ്' എന്ന പേരിട്ട കാമ്പയിന്‍ പ്രധാനമായും ഫേസ്ബുക്കിലും ട്വിറ്ററിലുമാണുണ്ടാവുകയെന്ന് നടി സൂചന നല്‍കി. ആഘോഷവേളകളില്‍ പ്രത്യേകിച്ചും ദീപാവലി പോലെ രാജ്യമെങ്ങും ആഘോഷിക്കുന്ന വിശേഷ അവസരങ്ങളില്‍ പടക്കത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് നടി പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

മൃഗങ്ങള്‍ നമ്മുടെ അടുത്ത സുഹൃത്തുക്കളാണ്. അവയ്ക്ക് ദോഷമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നും നമ്മള്‍ വിട്ടുനില്‍ക്കണം. നമുക്ക് സന്തോഷം തരുന്നവരാണ് അവ. അവയുടെ സംരക്ഷണം മനുഷ്യന്റെ കൈയ്യിലാണ്. അവയെ സംരക്ഷിക്കുന്നതിനായി തന്നാല്‍ ആകുന്ന പ്രവര്‍ത്തനം ചെയ്യും. പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മൃഗങ്ങളെയും പക്ഷികളെയും വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്ന് അനുഷ്‌ക പറഞ്ഞു.
പാവ്‌സിറ്റീവിലൂടെ പരമാവധി പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത്. വലിയൊരുവിഭാഗം തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ശബ്ദഘോഷങ്ങള്‍ കുറച്ചുള്ള ആഘോഷത്തിന് പ്രാധാന്യം നല്‍കാമെന്നും അനുഷ്‌ക പറഞ്ഞു. ഇതാദ്യമായാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു കാമ്പയിനുമായി ഒരു ബോളിവുഡ് നടി രംഗത്തെത്തുന്നത്.












Click it and Unblock the Notifications