കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയുടെ മകളാണ് താനെന്ന് ബോളിവുഡ് നടി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു മകളുണ്ടോ? ഇതുവരെ അങ്ങനെയൊരു വാര്‍ത്ത എവിടെയും കേട്ടിട്ടില്ല. ഒരു ഭാര്യയുണ്ടായിരുന്നു. എന്നാല്‍, വിവാഹത്തിന് അല്‍പനാളുകള്‍ക്കുശേഷം മോദി അവരെ അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇക്കാര്യം അദ്ദേഹം പുറത്തു പറഞ്ഞുതന്നെ ഈയിടെയാണ്.

എന്നാല്‍, താന്‍ നരേന്ദ്ര മോദിയുടെ മകളാണെന്നാണ് ഒരു ബോളിവുഡ് നടി പറയുന്നത്. പരസ്യ മോഡലുകളുടെ കഥപറയുന്ന കലണ്ടര്‍ ഗേള്‍സ് എന്ന സിനിമയിലെ പ്രധാന നടിയായ ഗുജറാത്തി മോഡല്‍ അവാനി മോദിയാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്. നവഭാരത് ടൈംസിനു നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

avani-modi

ഗുജറാത്തില്‍ നിന്നുള്ള നടി, പേരിന്റെ ഒടുവില്‍ മോദി, ഇവയൊക്കെ കാണുമ്പോള്‍ ആരെങ്കിലും മോദിയുടെ ബന്ധുവാണെന്ന് സംശയിച്ചു പോവുക സാധാരണമാണ്. അങ്ങിനെ ആരെങ്കിലും ചോദിച്ചാല്‍ എന്തായിരിക്കും മറുപടി നല്‍കുക എന്ന ചോദ്യത്തിന് താന്‍ മോദിയുടെ മകളാണെന്ന് മറുപടി പറയുമെന്ന് നടി പറഞ്ഞു.

മോദിയുടെ മകളാണെന്ന് പറയാനാണ് തനിക്കിഷ്ടം. അദ്ദേഹത്തെ കാണുമ്പോള്‍ ഒരു നല്ല പിതാവിന്റെ മുഖമാണ്. ഏതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയേയും പോലെ മോദിയുടെ മകളാണെന്ന് പറയാന്‍ തനിക്കും കഴിയുമെന്ന് അവാനി പറഞ്ഞു. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത കലണ്ടര്‍ ഗേള്‍സ് ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പേരില്‍ ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.

English summary
bollywood actress Avani Modi says I am Narendra Modi's daughter'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X