കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് നടി ഇഷ കോപ്പികര്‍ ബിജെപിയില്‍ ചേര്‍ന്നു; ലക്ഷ്യം രാജ്യത്തെ സേവിക്കുകയെന്ന് താരം

Google Oneindia Malayalam News

Recommended Video

cmsvideo
ബോളിവുഡ് നടി ഇഷ കോപ്പികര്‍ BJPയില്‍ | Oneindia Malayalam

മുംബൈ: ബോളിവുഡ് നടി കോപ്പികർ ബിജെപിയില്‍ ചേർന്നു. പാർട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ ഇഷാ കോപികറെ ബിജെപി വനിതാ ഗതാഗത വിഭാഗം വര്‍ക്കിങ് പ്രസിഡന്‍റ് ആയും നിയമിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇഷാ കോപ്പികര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി.

പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം എന്‍റെ കഴിവിന്‍റെ പരമാവധി നിറവേറ്റാന്‍ ശ്രമിക്കും. ഏവര്‍ക്കും നന്ദി. രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാകും ഇനിയുള്ള എന്‍റെ പ്രവര്‍ത്തനങ്ങള്‍. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഇഷാ കോപ്പികര്‍ വ്യക്തമാക്കി.

isha

ഋത്വിക് റോഷന്‍ നായകനായി 2000-ല്‍ പുറത്തിറങ്ങിയ ഫിസ എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്ക്, കന്ന‍ഡ, മറാത്തി ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി ഇഷക്ക് സീറ്റ് വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. നേരത്തെ പശ്ചിമ ബംഗാളില്‍ നടി മൗഷിമ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇഷാ കോപികറിന്റെ ബിജെപി പ്രവേശനം.

English summary
bollywood actress isha koppikar joins bjp ahead of lok sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X