എവിടെപ്പോയാലും പിന്നാലെ; ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങാനാകില്ല; ചിലയിടത്തെങ്കിലും ഇവരെ വിലക്കേണ്ടതല്ലേ?
സെലിബ്രിറ്റികള്‍ എവിടെപ്പോയാലും അവരുടെ പിന്നാലെ ക്യാമറയുമായി നടക്കുന്ന പാപ്പരാസി സംസ്‌കാരം സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. പ്രത്യേകിച്ച് വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാണ് ഓണ്‍ലൈന്‍ പാപ്പരാസികളെ കൊണ്ടുള്ള ശല്യം കൂടുതല്‍ അനുഭവപ്പെടുന്നത്. പൊതുവേദികളില്‍ വസ്ത്രം ഒരല്‍പം തെന്നി മാറിയാല്‍ അവിടേക്ക് സൂം ചെയ്യുന്ന പാപ്പരാസികളെ നിയന്ത്രിക്കാന്‍ പോലും ആരും മുതിരാറില്ല.
ബോളിവുഡ് താരങ്ങള്‍ മാത്രമല്ല മലയാളി താരങ്ങള്‍ പോലും ഈ ഓണ്‍ലൈന്‍ പാപ്പരാസികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മലയാളത്തില്‍ എസ്തര്‍, അനശ്വര, മാളവിക തുടങ്ങിയവരൊക്കെ ഇത്തരക്കാര്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയിട്ടുള്ളവരാണ്.

പല ആംഗിളുകളില്‍ നിന്ന് ഷൂട്ട് ചെയ്ത് അത് അശ്ലീല പ്രയോഗത്തോടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതില്‍ നിരവധി സെലിബ്രിറ്റികള്‍ തങ്ങളുടെ അമര്‍ഷം പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പര്‍താരം കാജോള്‍ ആണ് അസ്വസ്ഥതപ്പെടുത്തുന്ന പാപ്പരാസി സംസ്‌കാരത്തെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നത്. വ്യക്തിപരമായ പരിപാടികളില്‍ പോലും അവരുടെ പെരുമാറ്റങ്ങള്‍ തനിക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായി കാജോള്‍ വെളിപ്പെടുത്തുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാജോള്‍ തന്റെ അതൃപ്തി തുറന്നു പറഞ്ഞത്.
ഇതിനു മുമ്പ് ആലിയ ഭട്ട്, ജയ ബച്ചന്‍ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങള്‍ പാപ്പരാസി സംസ്‌കാരത്തെ വിമര്‍ശിച്ചിട്ടുണ്ട്. വീട്ടിലേക്കു പോലും കാമറക്കണ്ണുകളുമായി അതിക്രമിച്ചു കയറുന്ന പാപ്പരാസികളുമായി ഏറ്റുമുട്ടലുകള്‍ പോലും ഉണ്ടായിട്ടുണ്ട്. നിരവധി താരങ്ങള്‍ക്ക് ഇത്തരം ഓണ്‍ലൈന്‍ പാപ്പരാസികളുടെ പ്രവൃത്തികളില്‍ കടുത്ത അതൃപ്തിയുണ്ടെന്ന സൂചനയാണ് കാജോളിന്റെ വാക്കുകള്‍ നല്‍കുന്നത്.
കാജോളിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ചില സ്ഥലങ്ങളിലെങ്കിലും ഇത്തരം പാപ്പരാസികളുടെ സാന്നിധ്യം പാടില്ലാത്തതാണെന്ന് ഞാന്‍ കരുതുന്നു. ശവസംസ്‌കാര ചടങ്ങില്‍ പോലും താരങ്ങളുടെ പിന്നാലെ നടന്ന് ഫോട്ടോ ചോദിക്കുന്നതും എടുക്കുന്നതും എനിക്ക് വിചിത്രമായി തോന്നിയിട്ടുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും പുറത്ത് പോകാന്‍ കഴിയാത്തത് അസ്വസ്ഥതപ്പെടുത്തുന്ന കാര്യമാണ്.
ഞാന്‍ എവിടെക്കാണ് പോകുന്നതെന്നും ആരെ കാണാനാണ് പോകുന്നതെന്നും അറിയാനായി ജൂഹുവിലെ വീട്ടിനു മുന്നില്‍ നിന്ന് ബാന്ദ്ര വരെ കിലോമീറ്ററുകളോളം അവര്‍ എന്നെ പിന്തുടരുന്നു. ഇത് തനിക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ഞാനൊരു സാധാരണ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ ഇത് ചെയ്യുമോ? അപ്പോള്‍ തന്നെ പൊലീസിന്റെ അടുത്തേക്ക് കൊണ്ടുപോയി ഈ വ്യക്തി എന്നെ പിന്തുടരുന്നുവെന്ന് പരാതിപ്പെട്ടില്ലേ?
നേരത്തെ ആലിയ ഭട്ടും ഓണ്‍ലൈന്‍ പാപ്പരാസികളെ വിമര്‍ശിച്ചിരുന്നു വീട്ടിലെ സ്വകാര്യ ഇടത്തുനിന്ന് പോലും അവര്‍ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. നടന്‍ റാണ ദഗ്ഗുബതിയും വിമാനത്താവളത്തില്‍ വച്ച് തന്നെ പിന്തുടര്‍ന്ന പാപ്പരാസികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഒരാളുടെ ഫോണ്‍ നിലത്തെറിഞ്ഞ് ഉടയ്ക്കുകയും ചെയ്തു. തന്റെ സ്വകാര്യ ഇടത്തേക്ക് അവര്‍ അതിക്രമിച്ചു കയറുന്നതിനെ അംഗീകരിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
'മാ' ആണ് കജോളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിശാല്‍ ഫ്യൂരിയ സംവിധാനം ചെയ്യുന്ന ഈ ഹൊറര്‍ ചിത്രം ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ 27 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.












Click it and Unblock the Notifications