Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയില്‍ മാറ്റം വരാന്‍ സമയമെടുക്കും, വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്..'; കജോള്‍

മുംബൈ: ബോളിവുഡില്‍ സ്വന്തം അഭിപ്രായം തുറന്ന് പറയുന്ന വളരെ കുറച്ച് നടിമാരെ ഉള്ളൂ. അതില്‍ മുന്‍പന്തിയിലാണ് കജോള്‍. ഇത്തരത്തില്‍ സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞ് പലപ്പോഴും വെട്ടിലായിട്ടുമുണ്ട്. ഇപ്പോഴിതാ ദി ട്രയല്‍ എന്ന തന്റെ പുതിയ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി അനുവദിച്ച ഒരു അഭിമുഖത്തിലെ കജോളിന്റെ പരാമര്‍ശമാണ് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

രാജ്യത്ത് വേഗത്തില്‍ മാറ്റങ്ങള്‍ വരാത്തതിന് കാരണം വിദ്യാഭ്യാസവും ശരിയായ വീക്ഷണവും ഇല്ലാത്ത രാഷ്ട്രീയ നേതാക്കള്‍ കാരണമാണ് എന്നാണ് കജോള്‍ പറഞ്ഞത്. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കജോളിന്റെ പ്രതികരണം. വിദ്യാഭ്യാസം എന്നത് വീക്ഷണം ലഭിക്കാന്‍ ഉപകരിക്കുന്ന ഒന്നാണെന്നും കജോള്‍ പറഞ്ഞു. ഇന്ത്യയെ പോലെ ഒരു രാജ്യത്തിലെ മാറ്റം വളരെ പതുക്കെയാണ് സംഭവിക്കുന്നത് എന്ന് കജോള്‍ ചൂണ്ടിക്കാട്ടി.

kajol

അതിന് കാരണം നാം നമ്മുടെ പാരമ്പര്യങ്ങളില്‍ മുഴുകിയിരിക്കുകയാണ് എന്നതാണ്. മാറ്റമുണ്ടാക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ സ്ഥാനാണ് ഉള്ളത്. നിര്‍ഭാഗ്യവശാല്‍ വിഭ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത് എന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു. 'അങ്ങനെ പറയേണ്ടി വരുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്.

വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കപ്പെടും,' എന്നാണ് കജോള്‍ അഭിമുഖത്തില്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്നത് സ്ത്രീകള്‍ തന്നെയാണെന്നും കജോള്‍ അഭിപ്രായപ്പെട്ടു. അതേസമയം തിരിച്ചുവരവുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കജോള്‍ പറഞ്ഞു. 'ഇടക്ക് ബ്രേക്ക് എടുക്കുന്നതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു.

രണ്ട് വര്‍ഷമായി ഒരു സിനിമ ചെയ്യുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ വെറുതെയിരിക്കുകയാണ് എന്നല്ല, അല്ലെങ്കില്‍ എനിക്കൊരു വിലയുമില്ല എന്നല്ല,' കജോള്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജോലിക്കായി താന്‍ എത്തുമ്പോഴാണ് എനിക്ക് ഇടവേള ലഭിക്കുന്നത് എന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിങ്ങിനിടയില്‍ താന്‍ പ്ലേഡേറ്റില്‍ പോകുകയാണ് എന്നും അതില്‍ താന്‍ ആശ്വസിക്കുകയും ചിരിക്കുകയും ചെയ്യുന്നു എന്നും കജോള്‍ പറഞ്ഞു.

സുപര്‍ണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ദി ട്രയലില്‍ ജിഷു സെന്‍ഗുപ്തയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 14 മുതലാണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നത്. ഭര്‍ത്താവ് ജയിലിലായതിന് ശേഷം അഭിഭാഷകയാകുന്ന വീട്ടമ്മയുട റോളിലാണ് കജോള്‍ എത്തുന്നത്. ജൂലിയാന മര്‍ഗുലീസ് പ്രധാന വേഷത്തില്‍ അഭിനയിച്ച കോര്‍ട്ട് ഡ്രാമയുടെ ഇന്ത്യന്‍ പതിപ്പാണ് ദ ട്രയല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+