കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണ റണൗത്തിന് കൊവിഡ്, ചെറിയ പനിയെന്നും വൈറസിനെ നശിപ്പിക്കുമെന്നും കങ്കണ

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം പുറത്ത് വിട്ടത്. ഇതൊരു ചെറിയ പനി അല്ലാതെ മറ്റൊന്നുമല്ലെന്നും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുവെന്നേ ഉള്ളൂയെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേരത്തെ വിദ്വേഷ പ്രചാരണം നടത്തിയതിന് ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

kangana

''കുറച്ച് ദിവസമായി കണ്ണുകളില്‍ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഹിമാചലിലേക്ക് പോകണം എന്നുണ്ടായിരുന്നതിനാല്‍ കൊവിഡ് പരിശോധന നടത്തി. ഇന്ന് പരിശോധനാ ഫലം പുറത്ത് വന്നു. ഞാന്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ഞാന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്റെ ശരീരത്തില്‍ ഈ വൈറസ് ആഘോഷം നടത്തുകയായിരുന്നു എന്നതിനെ കുറിച്ച് ഒരു സൂചനയും തനിക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിനെ തനിക്ക് നശിപ്പിക്കാനാവും എന്നറിയാം. നിങ്ങളാരും ഈ വൈറസ് നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ അതിനെ ഭയപ്പെടുകയാണെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും. വരൂ നമുക്ക് ഈ വൈറസിനെ തുരത്താം. ഇതൊരു ചെറിയ പനി മാത്രമാണ്. മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ച് ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം. ഹര ഹര മഹാദേഹ്'' എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം

രാജ്യത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദില്ലിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം കൊവിഡ് രോഗികള്‍ മരണപ്പെടുന്ന വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ഓക്‌സിജന് വേണ്ടി മരങ്ങള്‍ നട്ട് പിടിക്കണം എന്നുളള കങ്കണയുടെ ട്വീറ്റ് വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെയുളള വിമര്‍ശനങ്ങളെയും കങ്കണ സോഷ്യല്‍ മീഡിയയില്‍ പ്രതിരോധിച്ചിരുന്നു.

കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ

Recommended Video

cmsvideo
Bollywood plans to ban kangana ranaut | Oneindia Malayalam

{document1}

English summary
Bollywood actress Kangana Ranaut in quarantine as she tested Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X