Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ ലൈംഗികമായി പീഡിപ്പിച്ചത് സിനിമയിലുള്ളവര്‍ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി..

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഈ വെളിപ്പെടുത്തലുകളില്‍ സിനിമാ ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. കൗമാരപ്രയത്തില്‍ താരത്തെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ നിന്നുമുള്ള ആളു തന്നെയാണെന്നാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.

മാധ്യമങ്ങളില്‍ കൂടി പലപ്പോഴും ശക്തമായ നിലപാടുകള്‍ അറിയിച്ച് വ്യക്തിയാണ് കങ്കണ. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ ഇടയില്‍ പ്രത്യേക സ്ഥാനവും കങ്കണയ്ക്കുണ്ട്. എന്നാല്‍ ഈ വാര്‍ത്ത സിനിമാ ലോകത്തെ മാത്രമല്ല പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

കൗമാരത്തില്‍ പീഡിപ്പിച്ചത്

കൗമാരത്തില്‍ പീഡിപ്പിച്ചത്

കൗമാര പ്രായത്തില്‍ താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് സുന്ദരി കങ്കണ റണൗട്ടിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ നിന്നുമുള്ള വ്യക്തി തന്നെയാണ് തന്നെ പീഡിപ്പിച്ചത്. അതും അച്ഛന്റെ പ്രായമുള്ള ആളണെന്നാണ് വെളിപ്പെടുത്തല്‍.

സിനിമാ ലോകം ഞെട്ടലോടെ

സിനിമാ ലോകം ഞെട്ടലോടെ

പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തിന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമാ ലോകവും പ്രേക്ഷകരും ഞെട്ടലോടെയാണ് ഈ വര്‍ത്തയെ കാണുന്നത്.

സംഭവം നടന്നത്

സംഭവം നടന്നത്

തന്റെ 17 ാം വയസ്സിലാണ് ക്രൂരമായ സംഭവം നടന്നത്. തന്നെ ശാരീരികമായി ആക്രമിച്ച ശേഷം തലയ്ക്കടിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. തലയില്‍ നിന്നും ചോര ഒഴുകി ചെരുപ്പ് കൊണ്ട് അയാളെ തല്ലി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പരാതി

പരാതി

പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട അയാള്‍ക്കെതിരെ പോലീസില്‍ പരാതി ന്‍കിയെങ്കിലും ഒന്നും സംഭിവിച്ചില്ല. അതു തന്റെ മോശം സമയം ആയിരുന്നുവെന്നും കങ്കണ പറയുന്നു.

സിനിമയിലെ ഗോഡ്ഫാദര്‍

സിനിമയിലെ ഗോഡ്ഫാദര്‍

പീഡിപ്പിച്ചയാള്‍ സിനിമയില്‍ തന്റെ ഗോഡ്ഫാദറായിരുന്നുവെന്ന് കങ്കണ പറയുന്നു. അയാളാണ് തന്നെ ഇത്രയും ക്രൂരമായി പീഡിപ്പിച്ചതെന്നും കങ്കണ.

സൗജന്യമായി സഹായിക്കില്ല

സൗജന്യമായി സഹായിക്കില്ല

തന്നെ കെണിയില്‍പ്പെടുത്തിയതാണ്. ആളുകള്‍ നമ്മെ സഹായിക്കാന്‍ എത്തിയാലും ആരും സൗജന്യമായി സഹായിക്കില്ല. ഇങ്ങനെ സംഭവിച്ചതാണ് ഇതെന്നും കങ്കണ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+