നടിമാർ സെക്‌സിനെ കുറിച്ച് പറയുന്നത് ആളുകള്‍ക്ക് കേട്ട് പരിചയമില്ല; പ്രത്യേകിച്ചും ഗർഭകാലത്ത്; കരീന കപൂർ
ജനങ്ങൾക്കിടയിൽ സെക്സിനെക്കുറിച്ച് നിലനിൽക്കുന്ന വികലമായ ധാരണകളെക്കുറിച്ച് തുറന്നുപറച്ചിലുമായി ബോളിവുഡ് താരം കരീന കപൂർ. നടിയുടേതായി പുറത്തിറങ്ങിയിട്ടുള്ള 'കരീന കപൂര്‍ ഖാന്‍സ് പ്രെഗനന്‍സി ബൈബിള്‍' എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ തുറന്നുപറച്ചിൽ. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ കരീനയുടെ വെളിപ്പെടുത്തൽ.

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികബന്ധത്തോട് സ്ത്രീകള്‍ക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെ കുറിച്ച് കരീന പുസ്തകത്തില്‍ വിശദമായി പരാമർശിച്ചിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തിന് കരീന മറുപടി നൽകിയത് ഇപ്രകാരമാണ്.
'സെക്‌സിനെ കുറിച്ച് സംസാരിക്കാന്‍ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. ഇതും ഒരു ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. ഒരു സ്ത്രീയെ ബാധിക്കുന്ന കാര്യം തന്നെയാണല്ലോ സെക്‌സ്,' കരീന പറയുന്നു.

മുഖ്യധാരാ അഭിനേതാക്കൾ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ആളുകൾക്ക് പരിചിതമല്ല. പക്ഷേ, മുഖ്യധാരാ അഭിനേതാക്കളെയും ഗർഭിണികളായി കാണ്ട് അവർക്ക് പതിവില്ല. " നടി പറയുന്നു. ഗര്‍ഭിണിയായിരിക്കുന്ന ഒരു സ്ത്രീക്ക് ഒരുപക്ഷെ ലൈംഗികബന്ധം വേണമെന്നേ തോന്നില്ലായിരിക്കാം. അങ്ങനെ ഒരു താല്‍പര്യവുമില്ലായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അതെന്നും കരീന കൂട്ടിച്ചേർക്കുന്നു.

ഗർഭിണികളായിരിക്കെ സ്ത്രീകൾ കടന്നുപോകുന്ന പലതരത്തിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും അവർ നേരിടുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും നടി തുറന്നെഴുതിയിരുന്നു. ഇതിൽ പ്രസവിച്ച ശേഷം മുലപ്പാലില്ലാത്ത സ്ഥിതിയും ഗർഭിണിയായിരിക്കെയുള്ള സ്പോട്ടിംഗും എല്ലാം ഉൾപ്പടുന്നുണ്ട്.

കരീന കപൂർ എഴുതിയ പ്രെഗ്നൻസി ബൈബിൾ എന്ന പുസ്തകം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര ബിഡിസെ ക്രൈസ്തവ സംഘടന പരാതിയുമായി രംഗത്തെത്തിയിരുന്നു. ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിൻഡെയാണ് കരീന കപൂറിനും മറ്റ് രണ്ട് പേർക്കുമെതിരെ പോലീസിൽ പരാതി നൽകിയത്. ജൂലൈ ഒമ്പതിനാണ് പുസ്തകം പുറത്തിറക്കിയത്. കരീനക്കൊപ്പം അദിതി ഷാ ഭീംജാനിയും ചേർന്നാണ് പുസ്തകം രചിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ പദം ഉപയോഗിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തന്റെ മൂന്നാമത്തെ കുഞ്ഞാണ് പുസ്തകമെന്നാണ് കരീന വിശേഷിപ്പിച്ചത്.

'കരീന കപൂര്‍ ഖാന്‍സ് പ്രെഗനന്‍സി ബൈബിള്‍' എന്ന തന്റെ പുസ്തകം ആത്മകഥയല്ലെന്നും താന്‍ രണ്ട് തവണ ഗര്‍ഭിണിയായപ്പോഴും അനുഭവിച്ച വിവിധ കാര്യങ്ങളെ കുറിച്ച് വിശദമായി വിവരിക്കുകയാണ് പുസ്തകത്തിലെന്നുമാണ് കരീന പറയുന്നത്. 40കാരിയായ നടി രണ്ടാമത്തെ മകൻ ജഹാംഗീർ അലി ജനിച്ച് ആറ് മാസത്തിന് ശേഷമാണ് അഭിമുഖത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

ഫെഡറേഷന്‍ ഓഫ് ഒബ്‌സ്ട്രിക് ആന്റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ(എഫ്ഒജിഎസ്ഐ) പുസ്തകത്തിന് അംഗീകാരം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അമ്മയാകാന്‍ പോകുന്നവര്‍ക്ക് ഈ പുസ്തകം ഉപകാരപ്രദമാകുമെന്നുമാണ് താന്‍ കരുതുന്നതെന്നും കരീന കപൂർ അവര്‍ കൂട്ടിച്ചേര്‍ത്തു. മകൻ ജനിച്ച് ആറ് മാസം പിന്നിട്ടെന്ന് വ്യക്തമാക്കിയ നടി ചെറിയ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ലാല്‍ സിംഗ് ചദ്ദയാണ് കരീനയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിന് പുറമേ കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന തക്ത് എന്ന ചിത്രത്തിലും കരീന അഭിനയിക്കുന്നുണ്ട്.
വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications