ജീവിത കാലം മുഴുവന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹം കത്രീന: താരത്തിന്റെ മനം കവര്‍ന്ന കാര്യം ഇതാണ്...
മുംബൈ: ഇന്ത്യ അസഹിഷ്ണുതാ വിവാദത്തില്‍ കത്തി നില്‍ക്കുകയാണ്. ചില താരങ്ങള്‍ തന്നെയാണ് ഈ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നതും. നേരത്തെ പരാമര്‍ശിച്ചതാണെങ്കിലും ഇന്നും ഇത് അവരെ പിന്തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലേക്കാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ വരവും.
എന്നാല്‍ അസഹിഷ്ണുതയല്ല വിഷയം, പകരം ഇന്ത്യയിലെ സഹിഷ്ണുതയെ കുറിച്ചാണ് കത്രീന കൈഫിന് പറയാനുള്ളത്. ജീവിത കാലം മുഴുവന്‍ ഇന്ത്യയില്‍ ജീവിക്കാനാണ് ആഗ്രമമെന്ന് കത്രീന പറഞ്ഞു. ഇന്ത്യയിലേക്ക വരുമ്പോള്‍ സ്വന്തം വീട്ടിലേക്ക് വരുന്നതു പോലെയാണെന്നും താരം പറഞ്ഞു.

ഇന്ത്യയില്‍ സഹിഷ്ണുത ഉണ്ട്
ഇന്ത്യ ഏറെ സഹിഷ്ണുതയുള്ള രാജ്യമാണെന്ന് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. ബ്രിട്ടീഷ് വംശജ കൂടിയായ ഈ സുന്ദരി തന്നെയാണ് സഹിഷ്ണുതയെ കുറിച്ച് തുറന്നു പറഞ്ഞത്.

അസഹിഷ്ണുതയെ കുറിച്ച് ചര്‍ച്ചയ്ക്കില്ല
ഇന്ത്യയില്‍ ഉണ്ടെന്നു പറയുന്ന അസഹിഷ്ണുതയെ കുറിച്ച് താന്‍ ചര്‍ച്ചയ്ക്കില്ലെന്ന കത്രീന പറയുന്നു.

സ്വന്തം വീട്ടിലേക്ക് വരുന്നതു പോലെ
ഇന്ത്യയിലേക്ക് ഓരോ തവണ വരുമ്പോഴും സ്വന്തം വീട്ടിലേക്ക് വരുന്നതു പോലെയാണ് തനിക്ക് തോന്നാറുള്ള തെന്ന് കത്രീന് പറയുന്നു.

അഭിപ്രായം തുറന്നു പറഞ്ഞത്
പുതിയ ചിത്രമായ ഫിത്തൂറിന്റെ പ്രചാരണത്തിനിടയിലാണ് കത്രീന തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.












Click it and Unblock the Notifications