കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗ്ഗി പരസ്യം: മാധുരി ദീക്ഷിതിന് നോട്ടീസ്

  • By Muralidharan
Google Oneindia Malayalam News

മുംബൈ: മാഗ്ഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരം മാധുരി ദീക്ഷിതിന് നോട്ടീസ്. ഹരിദ്വാര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് താരത്തിന് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനകം നോട്ടീസിന് മറുപടി പറയണം എന്നാണ് ആവശ്യം. മാഗ്ഗിയിലെ പോഷകങ്ങളുടെ അളവിനെക്കുറിച്ച് നോട്ടീസില്‍ താരത്തിനോട് ചോദ്യങ്ങളുണ്ട്.

മാഗ്ഗി നൂഡില്‍സ് ആരോഗ്യത്തിന് നല്ലതാണോ എന്നതാണ് മറ്റൊരു ചോദ്യം. നോട്ടീസിന് മറുപടി പറയാത്ത പക്ഷം മാധുരി ദീക്ഷിതിനെതിരെ കേസെടുത്തേക്കും. പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാവും കേസ്. നേരത്തെ ഉയര്‍ന്ന അളവില്‍ ലഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിപണിയിലുള്ള മാഗ്ഗി ന്യൂഡില്‍സ് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശിലെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ തീരുമാനിച്ചത്.

madhuri.

2014 മാര്‍ച്ച് മുതലുള്ള മാഗ്ഗി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇന്ത്യയില്‍ നെസ്‌ലെ നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ട് ഡസനിലധികം മാഗ്ഗി ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പാക്കറ്റുകളിലാണ് ലഡിന്റെ അംശം കണ്ടെത്തിയത്. നൂഡില്‍സിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിനായി മോണോസോഡിയം ഗ്ലൂട്ടമേറ്റ് ഉയര്‍ന്ന അളവില്‍ ചേര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

സര്‍ക്കാര്‍ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് മാഗ്ഗിയിലെ ലഡ്ഡിന്റെ അളവ് 17.2 പാര്‍ട്ട്‌സ് പെര്‍ മില്യണാണെന്ന് കണ്ടെത്തിയത്. 0.01 പാര്‍ട്ട്‌സ് പെര്‍ മില്യണാണ് അനുവദനീയമായ അളവ്. എന്നാല്‍ മോണോസോഡിയം ഗ്ലൂട്ടമേറ്റും ലഡും ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി മാഗ്ഗി നിരോധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
After Maggi came under the scanner of the Uttar Pradesh Food Safety and Drug Administration for containing high levels of lead and monosodium glutamate (MSG), Bollywood actress Madhuri Dixit has been served with a notice for endorsing the food brand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X