Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് നടി മഹിമാ ചൗധരി

ത്സാന്‍സി: ബോളിവുഡ് നടി മഹിമാ ചൗധരിക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമൊന്നുമില്ല. ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനും താത്പര്യമില്ല. എന്നാല്‍, ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തില്‍ എത്തണമെന്ന ആഗ്രഹം അവര്‍ക്കുണ്ട്. മറ്റു നടീടന്മാരെപ്പോലെ രാഷ്ട്രീയം മറച്ചുവെക്കാതെ തുറന്നു സംസാരിക്കുകയായിരുന്നു അവര്‍.

ഉത്തര്‍ പ്രദേശിലെ ത്സാന്‍സി ജില്ലിയില്‍ ഒരു ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മഹിമ. പരിപാടിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അവര്‍ തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞത്. ഭാവിയില്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് മഹിമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

mahimachaudhary

ബിഹാര്‍ തെരഞ്ഞെടുപ്പ് വിധി പുറത്തുവരാന്‍ രണ്ടുദിവസംമാത്രം ശേഷിക്കെ ആരു ജയിക്കണമെന്നാണ് ആഗ്രഹമെന്ന പത്രക്കാരുടെ ചോദ്യത്തിന് നിതീഷ് കുമാര്‍ എന്നായിരുന്നു നടിയുടെ മറുപടി. നിതീഷ് കുമാര്‍ ജയിക്കാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെങ്കിലും രാഷ്ട്രീയം താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു.

ഒരുകാലത്ത് ബോളിവുഡിലെ പേരെടുത്ത നടിയായിരുന്നു മഹിമാ ചൗധരി. അടുത്തിടെ കുപ്രസിദ്ധിയാര്‍ജിച്ച ഷീന ബോറ കൊലക്കേസ് ആസ്പദമാക്കിയെടുക്കുന്ന ബംഗാളി സിനിമയിലാണ് അവര്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ഇന്ദ്രാണി മുഖര്‍ജിയായാണ് ഇവരുടെ വേഷപ്പകര്‍ച്ച. ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+