മനീഷ കൊയ്രാള ലേഡി ബോഡിഗാര്‍ഡിനെ നിയമിച്ചു
മുംബൈ: ബോളിവുഡ് നടി മനീഷ കൊയ്രാള ലേഡി ബോഡി ഗാര്‍ഡിനെ നിയമിച്ചു. നടി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരു സ്ത്രീക്ക് മാത്രമേ സ്ത്രീയെ സംരക്ഷിക്കാന്‍ കഴിയൂ എന്നാണ് മനീഷ പറയുന്നത്. പുതുതായി നിയമിച്ച ബോഡി ഗാര്‍ഡിന്റെ ചിത്രവും മനീഷ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഇതാദ്യമായാണ് ഒരു ബോളിവുഡ് നടി ലേഡി ബോര്‍ഡി ഗാര്‍ഡിനെ നിയമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പലരും ബോഡിഗാര്‍ഡിനെ നിയമിക്കാറുണ്ടെങ്കിലും പുരുഷന്മാരെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും മറ്റും നടിമാര്‍ക്കും നടന്മാര്ക്കും സുരക്ഷയൊരുക്കുന്നത് ഇവരാണ്. എന്നാല്‍, ലേഡി ബോഡിഗാര്‍ഡിനെ നിയമിച്ച് മനീഷ മറ്റുള്ളവരെ അമ്പരപ്പിക്കുകതന്നെ ചെയ്തു.

അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് മനീഷ ഏറെനാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മലയാളത്തില്‍ ലെനില്‍ രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. ചെഹരെ എന്ന ഹിന്ദി ചിത്രത്തിലും മനീഷ അഭിനയിക്കുന്നതായാണ് റിപ്പോര്‍ട്ട്. രോഗം പൂര്‍ണമായും ഭേദമായിട്ടാണ് സിനിമയിലേക്കുള്ള നടിയുടെ മടങ്ങിവരവ്.
ഇടവപ്പാതിയുടെ പ്രമോഷന്റെ ഭാഗമായി നടി കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിലെത്തിയിരുന്നു. സിനിമയ്ക്കൊപ്പം കാന്‍സറിനെതിരായ ബോധവത്കരണത്തിലും മനീഷ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് തനിക്ക് ബോധമുണ്ടാകുന്നത് രോഗം ബാധിച്ചശേഷമാണെന്നാണ് നടിയുടെ പ്രതികരണം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications