കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാരോപണം: അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണം, ഒരാഴ്ചക്കിടെ നടപടിയില്ലെങ്കിൽ നിരാഹാര സമരമെന്ന് നടി

Google Oneindia Malayalam News

മുംബൈ: ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ നടപടി ആവശ്യപ്പെട്ട് നടി മഹാരാഷ്ട്ര ഗവർണറെ കണ്ടു. സംവിധായകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ ബിഎസ് കോഷിയാരിയെ നേരിൽ കണ്ടാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. 2013ൽ തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് നടി അനുരാഗ് കശ്യപിനെതിരെ ഉന്നയിച്ച ആരോപണം.

യുഡിഎഫ് ഔചിത്യവും വിവേകവും കാണിച്ചു, ഈ മാതൃക എന്തുകൊണ്ട് ബിജെപി അനുവര്‍ത്തിക്കുന്നില്ല: ജോയ് മാത്യുയുഡിഎഫ് ഔചിത്യവും വിവേകവും കാണിച്ചു, ഈ മാതൃക എന്തുകൊണ്ട് ബിജെപി അനുവര്‍ത്തിക്കുന്നില്ല: ജോയ് മാത്യു

ഗവർണറെ കണ്ടു

ഗവർണറെ കണ്ടു


രാജ്യസഭ എംപി രാംദാസ് അത്തവാലെയ്ക്കൊപ്പമാണ് നടി മഹാരാഷ്ട്ര ഗവർണർ ബിഎസ് കോഷിയാരിയെ കാണാനെത്തിയത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായി ഇക്കാര്യം സംസാരിക്കുമെന്നും അര മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്തവാലെ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദിവസം മുമ്പ് സംഭവവുമായി ബന്ധപ്പെട്ട് മുംബൈ ജോയിന്റ് കമ്മീഷണർ വിശ്വാസ് പാട്ടീലിനെയും കണ്ടിരുന്നു. തനിക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് ജോയിന്റ് കമ്മീഷണറെ കണ്ടിട്ടുള്ളത്.

സുരക്ഷ വേണമെന്ന്

സുരക്ഷ വേണമെന്ന്



തന്റെ ജീവന് ഭീഷണിയുണ്ടെന്നും വൈ പ്ലസ് കാറ്റഗറി സുരക്ഷയുണ്ടെന്നും നടി അറിയിച്ചതായി അത്തവാലെ തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. നേരത്തെ മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് താരതമ്യം ചെയ്ത സംഭവം വിവാദമായതോടെ ബോളിവുഡ് താരം കങ്കണ റണൌട്ടിനും കേന്ദ്രസർക്കാർ വൈ പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച ശേഷവും അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നും നടി ചോദിക്കുന്നു. നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടായാൽ നിരാഹാര സമരം ആരംഭിക്കുമെന്നും നടി പറയുന്നു.

 പ്രതിഷേധമെന്ന് മുന്നറിയിപ്പ്

പ്രതിഷേധമെന്ന് മുന്നറിയിപ്പ്

നടിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മുംബൈ പോലീസായിരിക്കും ഉത്തരവാദികളെന്നും രാംദാസ് അത്തവാലെ പറയുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുമെന്നും അത്തവാലെ പറയുന്നു. എന്റെ പാർട്ടി അവർക്ക് സംരക്ഷണം നൽകും. അനുരാഗ് കശ്യപിനെ ഏഴ് ദിവസത്തിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

 ആവശ്യം അറസ്റ്റ്

ആവശ്യം അറസ്റ്റ്



അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉയർന്നതോടെ അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ റണൌട്ടും രംഗത്തെത്തിയിരുന്നു. തെറ്റ് ചെയ്യുന്നവർക്കെതിരെ മഹാരാഷ്ട്ര സർക്കാർ പക്ഷപാതപരമായാണ് നടപടിയെടുക്കുന്നതെന്നും കങ്കണ ട്വീറ്റിൽ ആരോപിച്ചിരുന്നു. ലൈംഗികാതിക്രമത്തിന് അനുരാഗ് കശ്യപ് പ്രാപ്തനാണെന്ന് നേരത്തെ കങ്കണ റണൌട്ട് ട്വീറ്റിൽ കുറിച്ചിരുന്നു.

നിശബ്ദനാക്കാൻ ശ്രമം

നിശബ്ദനാക്കാൻ ശ്രമം

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണെന്നുമാണ് നടിയുടെ ലൈംഗികാരോപണത്തിനെതിരെ അനുരാഗ് കശ്യപ് പ്രതികരിച്ചത്. കഴിഞ്ഞ വർഷം ഉയർന്നുവന്ന #Me Too ക്യാമ്പെയിനിനെ ദുർബലപ്പെടുത്തുന്നതാണ്. ലൈംഗിക ആരോപണം ഉയർന്നതോടെ അനുരാഗ് കശ്യപിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. മുൻ ഭാര്യ കൽക്കി കൊച്ചെലിനും രണ്ടാം ഭാര്യയായിരുന്ന ആരതിയും സംവിധായകനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആ അന്തസ്സോടെ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

English summary
Bollywood actress met with Maharashtra governor seeks action against Anurag Kashyap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X