വീട്ടിൽ വെച്ച് ലൈംഗികതയ്ക്ക് നിർബന്ധിച്ചു: അനുരാഗ് കശ്യപിനെതിരെ പായൽ ഘോഷ്
ദില്ലി: ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് നടി പായൽ ഘോഷ്. സോഷ്യൽ മീഡിയയിൽ താൻ നടത്തിയ ലൈംഗികാരോപണം സംബന്ധിച്ച വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നതായും നടി വ്യക്തമാക്കി. സീ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലാണ് അനുരാഗ് കശ്യപിനെതിരെ പായൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. 2016ൽ #metoo ക്യാമ്പെയിൻ തരംഗമായതോടെ ഇക്കാര്യം വെളിപ്പെടുത്താൻ ഒരുങ്ങിയിരുന്നുവെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും എതിർത്തതോടെയാണ് ഈ നീക്കം ഉപേക്ഷിച്ചതെന്നും പായൽ ഘോഷ് വെളിപ്പെടുത്തിയിരുന്നു.
സ്വന്തം കാര്യം നോക്കി തിരികെ വരാൻ... ലജ്ജയില്ലേ! ഭാമയും സിദ്ധിഖും അടക്കമുളളവർക്കെതിരെ രേവതി സമ്പത്ത്

പെരുമാറ്റം അസ്വസ്തയാക്കി
അനുരാഗ് കശ്യപിൽ നിന്നുള്ള പെരുമാറ്റം തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും തീർത്തും അംഗീകരിക്കാൻ കഴിയാത്തതായിരുന്നുവെന്നും പായൽ ഓർത്തെടുക്കുന്നു. 2014- 2015 കാലഘട്ടത്തിൽ അനുരാഗിന്റെ ബോംബെ വെൽവെറ്റ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു സംഭവമെന്നും നടി പറയുന്നു. ആദ്യം അനുരാഗിനെ കാണാൻ പോയത് തന്റെ മാനേജർക്കൊപ്പമാണ്. അന്നത്തേത് രസകരമായ കൂടിക്കാഴ്ചയായിരുന്നു. പിന്നീടും വീട്ടിലേക്ക് വിളിപ്പിച്ചുവെന്നും രുചിയുള്ള ഭക്ഷണം ഉണ്ടാക്കി നൽകിയെന്നും ഈ കൂടിക്കാഴ്ചയും വളരെ നല്ലതായിരുന്നുവെന്നും പായൽ പറയുന്നു.

ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു
ആദ്യത്തെ തവണ വെർസോവയിലെ അരംനഗറിലെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ചലച്ചിത്ര രംഗത്തെ പൊതുവായ കാര്യങ്ങളെക്കുറിച്ചാണ് അപ്പോൾ സംസാരിച്ചത്. അദ്ദേഹം വീണ്ടും എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. അത് മൂന്നാം തവണയായിരുന്നു. ഇത്തവണ അദ്ദേഹം എന്നെ മുറിയിലേക്ക് കൊണ്ടുപോയെന്നും തന്റെ വസ്ത്രങ്ങൾ മാറ്റിയെന്നും തന്നെയും അതിനായി നിർബന്ധിച്ചെന്നും പായൽ പറയുന്നു. തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചുവെന്നും അടുത്ത തവണ വരുമ്പോൾ തയ്യാറിയിരിക്കണമെന്ന് പറഞ്ഞ് താൻ വീട്ടിൽ ഇറങ്ങിയെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പായൽ വെളിപ്പെടുത്തിയത്. തുടർന്ന് അനുരാഗ് മെസേജ് അയച്ചെങ്കിലും മറുപടി നൽകിയില്ലെന്നും പായൽ വ്യക്തമാക്കി.

ഇപ്പോഴും വേട്ടയാടുന്നു...
ഞാൻ അനുരാഗ് കശ്യപിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. എന്നാൽ അദ്ദേഹം എന്നെ അസ്വസ്ഥയാക്കി. ഈ സംഭവമുണ്ടായത് ഒരു വർഷം മുമ്പാണെങ്കിലും ഇതിപ്പോഴും എന്നെ വേട്ടയാടുന്നു. ഞാൻ ഇക്കാര്യം തുറന്നുപറയണമെന്ന് ഞാൻ പലതവണ ആഗ്രഹിച്ചതാണ്. എന്റെ കുടുബവും സുഹൃത്തുക്കളും അതിന് സമ്മതിച്ചിരുന്നില്ല. എന്നിരുന്നാലും എന്താണ് സംഭവിച്ചതെന്ന് ഞാൻ തുറന്ന് പറയാൻ തീരുമാനിച്ചുവെന്നും പായൽ പറയുന്നു.

കുടുംബത്തിന്റെ പിന്തുണയോടെ
തനിക്ക് പിന്തുണ നൽകിയതിന് പായൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയ്ക്കും നടി കങ്കണ റണൌട്ടിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കുടുബവുമായി ആലോചിച്ച് തുടർനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും പായൽ വ്യക്തമാക്കി. കുടുംബം അനുവദിക്കുന്ന പക്ഷം മാത്രമേ പരാതി നൽകുകയുള്ളൂവെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവും മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായപ്പോൾ ബോളിവുഡിൽ തനിക്ക് നേരിടേണ്ടിവന്ന അനുഭവം പങ്കുവെക്കുകയായിരുന്നുവെന്നും പായൽ കൂട്ടിച്ചേർത്തു.

നിർണായക വെളിപ്പെടുത്തൽ
ശനിയാഴ്ച സോഷ്യൽ മീഡിയ വഴിയാണ് പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ട്വിറ്ററിൽ അനുരാഗിനെതിരെ ഗുരുതര ആരോപണമുന്നയിച്ച നടി അനുരാഗിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. പായലിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് രംഗത്തെത്തിയ അനുരാഗ് കശ്യപ് താൻ അത്തരത്തിൽ പെരുമാറിയിട്ടില്ലെന്നും അവയെല്ലാം അടിസ്ഥാന രഹിതമാണെന്നും വിശേഷിപ്പിച്ചിരുന്നു. ട്വിറ്ററിലാണ് അനുരാഗ് ആരോപണങ്ങൾക്കെതിരെ രംഗത്തെത്തുന്നത്.

അങ്ങനെ കരുതരുത്
"തുടക്കത്തിൽ എനിക്ക് അദ്ദേഹത്തോട് വലിയ മതിപ്പുണ്ടായിരുന്നു. പിന്നീട് അദ്ദേഹം എന്നോട് മേശമായി പെരുമാറാൻ തുടങ്ങിയെന്നാണ് പായൽ എഎൻഐഎയോട് പ്രതികരിച്ചത്. പിന്നീട് സംഭവിച്ചതെല്ലാം എനിക്ക് മോശമായി തോന്നി. അതൊന്നും സംഭവിക്കാൻ പാടില്ലായിരുന്നു. ജോലിക്കായി നിങ്ങളെ ഒരാൾ സമീപിക്കുമ്പോൾ ആ വ്യക്തി എന്തിനും തയ്യാറാണ് എന്നർത്ഥമില്ല" പായൽ ഘോഷ് പറയുന്നു.

ഇത് പ്രതീക്ഷിച്ചിരുന്നു...
പായൽ ഘോഷിന്റെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് അനുരാഗ് കശ്യപ് രംഗത്തിയത്. ഇതാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നാണ് നടി സംഭവത്തോട് പ്രതികരിച്ചത്. ഇക്കാര്യം നിഷേധിക്കുകയും ഒരു നുണ പറയുന്നതിനും പകരം മുന്നോട്ട് വന്ന് മാപ്പ് ചോദിക്കുകയാണ് വേണ്ടതെന്നും പായൽ പറയുന്നു. അദ്ദേഹത്തെപ്പോലുള്ളവർ വളരെ ശക്തരാണ്. അവർ ഭയപ്പെടുകയില്ല. എന്നാൽ മറ്റുള്ളവരെ ഭയപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.