ബോളിവുഡ് നടി ശിഖ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു
മുംബൈ: ബോളിവുഡ് നടിയും പ്രമുഖ മോഡലുമായ ശിഖ ജോഷി ആത്മഹത്യ ചെയ്തു. വെസ്റ്റ് അന്ധേരിയിലെ വീട്ടില്‍ വെച്ച് ശനിയാഴ്ചയാണ് ശിഖ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൂടെ താമസിക്കുന്ന സുഹൃത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെയാണ്, വെസ്റ്റ് അന്ധേരിയിലെ ന്യൂ മദാ കോളനിയില്‍ സുഹൃത്തിനൊപ്പമായിരുന്നു ശിഖ താമസിച്ചുവന്നിരുന്നത്. ശനിയാഴ്ച വൈകിട്ട് കുളിക്കാനെന്നു പറഞ്ഞ് ബാത്റൂമില്‍ കയറിയ ശിഖ ഏറെനേരം കഴിഞ്ഞും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സുഹൃത്ത് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു.

കഴുത്തില്‍ നിറയെ രക്തവുമായി കുളിമുറിയില്‍ ബോധരഹിതയായ ശിഖയെ ഉടന്‍ കോകില ബെന്‍ ധീരൂഭായ് അംബാനി ആശുപത്രിയിലെത്തിച്ചെങ്കിലും അധികം താമസിയാതെ ജീവന് വെടിഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശിഖ സുഹൃത്തിനോട് സംസാരിച്ചിരുന്നതായി വെര്‍സോവ പോലീസ് ഉദ്യോഗസ്ഥന് രവീന്ദ്രനാഥ് പവാര്‍ പറഞ്ഞു.

അടുത്തിടെ അവസരങ്ങള്‍ കുറഞ്ഞതിലുള്ള വിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ശിഖ സുഹൃത്തിനോട് പറഞ്ഞത്. ശിഖയുടെ കഴുത്തില്‍ മൂന്നു മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. രണ്ടുതവണ ചെറുതായി മുറിക്കുകയും പിന്നീട് വലിയ മുറിവുണ്ടാക്കുകയുമായിരുന്നു. ആരെങ്കിലും ആക്രമിക്കുകയായിരുന്നെങ്കില്‍ ഒറ്റ മുറിവ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളുവെന്ന് പോലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2012ല്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ബിഎ പാസില്‍ ശിഖ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും ടെലിവിഷന്‍ സീരിയലുകളിലും ശിഖ ചെറിയ റോളുകളില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ജോലിയില്‍ വിചാരിച്ച രീതിയിലുള്ള ഉയര്‍ച്ച ഉണ്ടാകാത്തതിനാല്‍ ശിഖ ഏറെ അസ്വസ്ഥയായിരുന്നു. ഇതുതന്നെയാകാം മരണകാരണമെന്ന് പോലീസും സൂചന നല്കി.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications