Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ആരാധകര്‍ക്കിടയില്‍ ഷോപ്പിങ് നടത്താന്‍ ശില്‍പയ്ക്ക് ഇഷ്ടമല്ല, കാരണം

മുംബൈ: ഇന്ത്യയിലെ കാലാവസ്ഥയില്‍ പ്രത്യേകിച്ചു ചൂടുള്ള സമയങ്ങളില്‍ ഷോപ്പിങ്ങിനിറങ്ങാന്‍ പലര്‍ക്കും താത്പര്യമുണ്ടാകില്ല. പ്രത്യേകിച്ചും സെലിബ്രിറ്റികള്‍ക്ക്. ഏതു കാലാവസ്ഥയായാലും അവര്‍ക്ക് പോകുന്നിടത്തൊക്കെ ആരാധകരെ കൊണ്ടുള്ള ശല്യം ഏറെയായിരിക്കും. ആരാധകരാണ് തന്നെ സെലിബ്രിറ്റിയാക്കിയതെന്ന കാര്യം മറന്ന് ഇക്കാര്യം തുറന്നു പറയുകയാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി.

തനിക്ക് ഇന്ത്യയിലെ ഷോപ്പിങ് ഒട്ടും ഇഷ്ടമല്ലെന്ന് നടി പറയുന്നു. കാരണം. പോകുന്നിടത്തെ ആരാധകര്‍ തന്നെ. എവിടെ ചെന്നാലും ഇപ്പോള്‍ സെല്‍ഫിക്ക് പോസ് ചെയ്യേണ്ടിവരികയാണ്. ഈ സെല്‍ഫി ഭ്രമം കാരണം പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണെന്ന് നടി പറയുന്നു. തങ്ങളും മനുഷ്യരാണെന്നുപോലും കണക്കാക്കാതെയാണ് ആരാധകരുടെ പെരുമാറ്റമെന്ന് ശില്‍പ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shilpa-shetty

സെല്‍ഫി ശല്യം കാരണം താന്‍ ഇപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മാത്രമാണ് നടത്തുന്നതെന്ന് ശില്‍പ വ്യക്തമാക്കി. ഞായറാഴ്ചപോലും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഷോപ്പിങ് ഓണ്‍ലൈന്‍ വഴി നടത്താം. തിരിക്കിനിടയില്‍ ചെറിയ ഒരു ഒഴിവുവേളയില്‍ പോലും ഷോപ്പിങ് നടത്താമെന്നത് ഇതിന്റെ പ്രത്യേകതാണെന്ന് ശില്‍പ പറഞ്ഞുവെക്കുന്നു.

ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പം ഒരു ടിവി ചാനലിന് തുടക്കമിടുകയാണ് ശില്‍പ. പ്രമുഖ ഇ കോമേഴ്‌സ് വെബ്‌സൈറ്റായ ആമസോണുമായി സഹകരിച്ചാണ് 'ബെസ്റ്റ് ഡീല്‍ ടിവി' എന്ന ചാനല്‍ തുടങ്ങുന്നത്. ഇന്റര്‍നെറ്റിന്റെ സഹായം കൂടാതെ തന്നെ ആര്‍ക്കും ടിവിയിലൂടെ ഷോപ്പിങ് നടത്താമെന്ന് ശില്‍പ പറഞ്ഞു. ഫാഷന്‍, ഫിറ്റ്‌നസ്, കിച്ചന്‍, ബ്യൂട്ടി, ജ്വല്ലറി തുടങ്ങി മിക്ക സാധനങ്ങളും ടിവിയൂടെ കണ്ടശേഷം ഓര്‍ഡര്‍ നല്‍കാനുള്ള സംവിധാനമുണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+