Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല വീഡിയോ നിർമ്മാണം: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

മുംബൈ: പ്രശസ്ത ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുകയും മൊബൈല്‍ അപ്ലിക്കേഷനുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രിയോടെയാണ് ചോദ്യം ചെയ്യലിന് ശേഷം മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം രാജ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Recommended Video

cmsvideo
    ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ..രാജ് കുന്ദ്ര കുടുങ്ങിയതിങ്ങനെ

    അശ്ലീല ഉള്ളടങ്ങളുടെ പേരില്‍ 14 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വെബ് പോര്‍ട്ടലുകള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു റിട്ട. കസ്റ്റംസ് ഓഫീസര്‍ ആണ് സംഭവത്തിലെ പരാതിക്കാരന്‍. വിശദാംശങ്ങള്‍ ഇങ്ങനെ

    1

    2021 ഫെബ്രുവരിയില്‍ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം രാജ് കുന്ദ്രയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന് മുംബൈ പോലീസ് കമ്മീഷണര്‍ പറയുന്നു. അശ്ലീല വീഡിയോ നിര്‍മ്മാണത്തിന് പിന്നാലെ പ്രധാന ആസൂത്രകന്‍ രാജ് കുന്ദ്ര ആണെന്നാണ് പോലീസ് കണ്ടെത്തല്‍. രാജ് കുന്ദ്രയ്ക്ക് എതിരെ ആവശ്യത്തിനുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

    2

    ഈ തെളിവുകളുടെ പശ്ചാത്തലത്തിലാണ് തങ്ങള്‍ ഇന്ന് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത് എന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും മുംബൈ പോലീസ് കമ്മീഷണര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മുംബൈയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണ സംഘം രാജ് കുന്ദ്രയെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.

    3

    രാജ് കുന്ദ്രയുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ നടി പൂനം പാണ്ഡെ രാജ് കുന്ദ്രയ്ക്ക് എതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ മാസം കുന്ദ്ര സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് രാജ് കുന്ദ്രയ്ക്ക് എതിരെ പൂനം ഉന്നയിച്ചത്.

    4

    രാജ് കുന്ദ്രയുടെ കമ്പനിയുമായി തനിക്ക് കരാര്‍ ഉണ്ടായിരുന്നതായി പൂനം പറയുന്നു. തന്റെ പേരിലുളള ഒരു ആപ്പുമായി ബന്ധപ്പെട്ടാണ് 2019 മാര്‍ച്ചില്‍ ഈ കരാറൊപ്പിട്ടത്. ഈ ആപ്പ് വഴി പൂനത്തിന്റെ വീഡിയോകളും ഫോട്ടോകളും നല്‍കുകയും അതിന്റെ വരുമാനത്തില്‍ നിന്നും ഒരു വിഹിതം പൂനത്തിന് നല്‍കുകയും ചെയ്യുക എന്നുള്ളതായിരുന്നു കരാര്‍. എന്നാല്‍ കരാറില്‍ ചില വിയോജിപ്പുകളുളളതിനാല്‍ താന്‍ അതില്‍ നിന്ന് പിന്മാറിയെന്ന് പൂനം പറയുന്നു.

    5

    കരാര്‍ പിന്‍വലിക്കുന്നതായി രാജ് കുന്ദ്രയുടെ കമ്പനിയെ മെയില്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും തന്റെ ചിത്രങ്ങളും വീഡിയോകളും ഈ ആപ്പ് വഴി കമ്പനി പ്രചരിപ്പിച്ചുവെന്ന് പൂനം ആരോപിക്കുന്നു. അത് കൂടാതെ തന്റെ മൊബൈല്‍ നമ്പറും ഈ ആപ്പ് വഴി പരസ്യമാക്കിയെന്നും പൂനം ആരോപിക്കുന്നു. അതിന് ശേഷം തനിക്ക് ദിവസവും നൂറ് കണക്കിന് അശ്ലീല കോളുകളും മെസ്സേജുകളുമാണ് ലഭിക്കുന്നതെന്നും പൂനം പരാതിപ്പെട്ടിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+