ഇൻസ്റ്റഗ്രാമിൽ മോദി 'വീണു'; കുതിച്ച് ശ്രദ്ധ കപൂർ, ഫോളോവേഴ്സ് 91.5 മില്യൺ
ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറികടന്ന് ബോളിവുഡ് നടി ശ്രദ്ധ കപൂർ. 91.5 മില്യൺ ഫോളോവേഴ്സ് ആണ് ഇപ്പോൾ നടിക്കുള്ളത്. മോദിയ്ക്ക് 91.3 മില്യണും. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മൂന്നാമത്തെ ഇന്ത്യൻ താരമായി ശ്രദ്ധ മാറി. പുതിയ ചിത്രമായ സ്ത്രീ 2 വിന് പിന്നാലെയാണ് ശ്രദ്ധയുടെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്.
ആഗസ്റ്റ് 15 നാണ് ഹൊറർ കോമഡി ചിത്രമായ സ്ത്രീ 2 തിയറ്ററുകളിലെത്തിയത്. ശ്രദ്ധ കപൂറിനൊപ്പം രാജ്കുമാർ റാവു,അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമർ കൗശികാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ഇന്ത്യയിൽ നിന്നും 254.55 കോടി രൂപയും ആഗോള തലത്തിൽ 322.5 കോടി രൂപയുമാണ് ചിത്രം നേടിയത്. ചിത്രത്തിൻ്റെ വിജയം ബോക്‌സ് ഓഫീസ് കണക്കുകളിൽ മാത്രമല്ല കുതിപ്പുണ്ടാക്കിയത്. സിനിമയുമായി ബന്ധപ്പെട്ട നടിയുടെ പോസ്റ്റുകൾ, ബിഹൈന്റ് സീൻസ്,ഇന്ററാക്ടീവ് സെഷൻസ് ഇവയെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലാവുകയും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാമാണ് ഫോളോവേഴ്സിന്റെ എണ്ണത്തിലുള്ള വർധനവിന് കാരണം.

അതേസമയം വിരാട് കോഹ്‌ലിയാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ താരം. 271 ദശലക്ഷം ഫോളോവേഴ്സ് ആണ് കോഹ്ലിക്കുള്ളത്. പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 91.8 മില്യൺ. ആലിയ ഭട്ടിന് 85.1 മില്യൺ ഫോളോവേഴ്സും ആലിയ ഭട്ടിന് 79.8 മില്യൺ ഫോളോവേഴ്സും ഉണ്ട്.
എക്സിൽ മോദി തന്നെ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ലോകനേതാവ് 101.2 മില്യൺ ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് 38.5 മില്യണും ഫ്രാൻസിസ് മാർപാപ്പയ്ക്ക് 18.5 മില്യണുമാണ് ഫോളോവേഴ്സ്.
പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ (പിഎംഒ) ഔദ്യോഗിക അക്കൗണ്ടിലും 56 ദശലക്ഷത്തിലധികം ആളുകൾ പിന്തുടരുന്നുണ്ട്.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരാണ് എക്‌സില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന മറ്റു ഇന്ത്യന്‍ നേതാക്കൾ. രാഹുലിന് 26.7 മില്യണും കെജരിവാളിന് 27.6 മില്യണും ഫോളോവേഴ്സ് ആണ് ഉള്ളത്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications