വേശ്യാവൃത്തി: പത്രക്കാര്‍ക്കെതിരെ നടി ശ്വേത നിയമനടപടിക്ക്
മുംബൈ: തനിക്കെതിരെ അസത്യം എഴുതിപ്പിടിപ്പിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വേശ്യാവൃത്തിക്കിടെ അറസ്റ്റിലായ ബോളിവുഡ് നടി ശ്വേത ബസു. ജീവിക്കാന്‍ വേണ്ടിയാണ് താന്‍ വേശ്യാവൃത്തി തിരഞ്ഞെടുത്തത് എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് എന്നും ഇത് തെറ്റാണ് എന്നുമാണ് നടി പറയുന്നത്. താന്‍ ആരോടും ഇത്തരത്തില്‍ ഒരു കമന്റ് നടത്തിയിട്ടില്ല.
താന്‍ കസ്റ്റഡിയിലായിരുന്നു. അച്ഛനോടും അമ്മയോടും പോലും സംസാരിക്കാന്‍ കഴിഞ്ഞില്ല. പിന്നെങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകരെ കാണുകയും ഇന്റര്‍വ്യൂ കൊടുക്കുകയും ചെയ്യുക - ശ്വേത ബസു ചോദിച്ചു. ഒക്ടോബര്‍ 31 ന് പുനരധിവാസ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ശ്വേത ബസു തന്റേതായി പുറത്തുവന്ന കമന്റുകള്‍ നിഷേധിച്ചത്.

വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ശ്വേത ബസുവിന്റെ നീക്കം. ഇതിന് വേണ്ടിയുള്ള നിയമോപദേശം സ്വീകരിച്ചുവരികയാണ് താനെന്നും നടി പറഞ്ഞു. ഞാന്‍ പുറത്തുവരുന്നത് വരെ മാധ്യമങ്ങള്‍ കാത്തിരിക്കണമായിരുന്നു. താന്‍ തെറ്റുകാരിയാണ് എന്ന് എഴുതുന്നതിന് മുന്‍പ് സത്യം സ്ഥിരീകരിക്കണമായിരുന്നു.
ദേശീയ അവാര്‍ഡ് ജേതാവായ നടി ശ്വേത ബസു പോലീസിന്റെ പിടിയിലായത് കഴിഞ്ഞ സെപ്തംബറിലാണ്. ഹൈദരാബാദിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് നടിയും കൂട്ടരും പിടിയിലായത്. ശ്വേത ബസുവിന് പിന്തുണ അറിയിച്ച് ബോളിവുഡിലെ മുന്‍ നിര നായികയായ ദീപിക പദുക്കോണ്‍ അടക്കമുള്ളവര്‍ ശ്വേത ബസുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications