ബോളിവുഡ് നടിയെയും സഹോദരിയേയും കൊള്ളയടിച്ചു
മുംബൈ: പ്രശസ്ത ടെലിവിഷന്‍ താരവും ബോളിവുഡ് നടിയുമായ നടി ശ്രീജിത ഡേയേയും സഹോദരിയേയും ഒരുസംഘം അക്രമികള്‍ കൊള്ളയടിച്ചതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ ദഹിസറിന് സമീപമായിരുന്ന സംഭവം. ശ്രീജിതയും സഹോദരിയും പുറത്തുനിന്നും ഭക്ഷണം കഴിച്ചശേഷം ഒരു ഓട്ടോയില്‍ മിരാ റോഡിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാറിലെത്തിയ മുന്നംഗ സംഘം വഴിയില്‍ തടഞ്ഞ് കവര്‍ച്ച നടത്തുകയായിരുന്നു.
കാര്‍ ഓട്ടോറിക്ഷയുടെ മുന്നിലിട്ട് തടഞ്ഞ കവര്‍ച്ചക്കാര്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചശേഷം നടിയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഉടന്‍ പോലീസിനെ വിളിച്ചറിയിച്ചെങ്കിലും സ്ഥലത്തെത്തിയ പോലീസ് തങ്ങളുടെ സ്‌റ്റേഷന്‍ പരിധിയിലല്ലെന്ന് പറഞ്ഞ് തങ്ങളെ സഹായിച്ചില്ലെന്ന് നടി പറഞ്ഞു.

അര്‍ദ്ധരാത്രി 12.30ന് നടന്ന സംഭവത്തിന്റെ ഞെട്ടലിലാണ് താന്‍ ഇപ്പോഴുമെന്ന് ശ്രീജിത പറഞ്ഞു. തങ്ങളെ കൂടുതല്‍ ആക്രമിക്കാതെ വിട്ടത് ഭാഗ്യമായി കരുതുന്നു. എന്നാല്‍ പോലീസിന്റെ നിഷ്‌ക്രിയത്വം അതിശയിപ്പിക്കുന്നതാണെന്നാണ് നടി പറയുന്നത്. ദഹിസര്‍ പോലീസ് സ്‌റ്റേഷനില്‍ രാത്രിതന്നെ പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയൊന്നും എടുത്തില്ല.
രാവിലെവരെ കവര്‍ച്ച ചെയ്യപ്പെട്ട തന്റെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നെന്നും ശ്രീജിത പറഞ്ഞു. എന്നാല്‍ ഒരു ഫോണ്‍ നഷ്ടപ്പെട്ടതൊന്നും വലിയ കാര്യമല്ലാത്ത മട്ടിലായിരുന്നു പോലീസിന്റെ പെരുമാറ്റമെന്നും നടി ആരോപിച്ചു. സെയ്ഫ് അലിഖാനും കരീനയും നായികാ നായകന്മാരായ തഷനില്‍ ശ്രീജിത മികച്ച വേഷം ചെയ്തിരുന്നു. മണ്‍സൂണ്‍ ഷൂട്ടൗട്ട്, ലവ് കാ ദി എന്‍ഡ് എന്നീ ചിത്രങ്ങളിലും നടി തന്റെ വേഷം ഭംഗിയാക്കി.












Click it and Unblock the Notifications