കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ താരം സുജാത കുമാർ അന്തരിച്ചു

  • By Desk
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി സുജാത കുമാർ അന്തരിച്ചു. ദീർഘനാളായി അർബുദബാധിതയായിരുന്നു. സുജാതയുടെ സഹോദരിയും നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തിയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഞങ്ങളുടെ പ്രിയ സഹോദരി വിട്ടുപിരിഞ്ഞിരിക്കുന്നു. നികത്താനാകാത്ത നഷ്ടം ബാക്കിയാക്കിയാണ് അവൾ പോയത്. ഞായറാഴ്ച രാത്രി 11.26നാണ് മരണം സംഭവിച്ചതെന്നും സുചിത്ര ട്വീറ്റ് ചെയ്തു.

sujatha

2012 പുറത്തിറങ്ങിയ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിൽ ശ്രീദേവിയുടെ സഹോദരിയുടെ വേഷം അവതരിപ്പിച്ചത് സുജാതയായിരുന്നു. ഏറെ ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു അത്. രാഞ്ചന, ഗുസാരിഷ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നിരവധി ടിവി ഷോകളിലും സുജാത ഭാഗമായിട്ടുണ്ട്. മുംബൈ ലീലാവതി ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു സുജാത. ആഗസ്റ്റ് 18 ന് അസുഖം മൂർച്ഛിക്കുകയായിരുന്നു.

ദുരിതബാധിതർക്ക് വേണ്ടി സ്വാഹയുടേയും കുഞ്ഞനുജന്റെയും സംഭാവന.. 50 ലക്ഷം വിലയുള്ള സ്ഥലംദുരിതബാധിതർക്ക് വേണ്ടി സ്വാഹയുടേയും കുഞ്ഞനുജന്റെയും സംഭാവന.. 50 ലക്ഷം വിലയുള്ള സ്ഥലം

English summary
bollywood actress sujatha kumar died of cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X