ഫ്‌ളാറ്റില്‍ തനിച്ച് താമസം..! സമ്പാദിക്കുന്നത് ഇങ്ങനെ..! പ്രശസ്ത നടിയോട് സദാചാര പോലീസ് ചെയ്തത്...!!

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ: രാജ്യത്ത് സദാചാര ആക്രമണം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ നേര്‍ക്കുള്ള ആക്രമണങ്ങളാണ് കൂടുതലെങ്കിലും ഇപ്പോള്‍ സെലിബ്രിറ്റികള്‍ക്കും രക്ഷയില്ലാതായിരിക്കുന്നു. സംസ്‌ക്കാരത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന സദാചാരക്കാര്‍ക്ക് വ്യക്തിസ്വാതന്ത്ര്യമെന്ന വാക്കുപോലും പരിചയം കാണില്ലെന്നതാണ് ദുരന്തം. ബോളിവുഡ് നടി നിധി അഗര്‍വാളിനെയാണ് സദാചാരക്കാര്‍ ഏറ്റവും ഒടുവിലായി സംസ്‌ക്കാരം' പഠിപ്പിച്ചിരിക്കുന്നത്.

മുച്ചൂടും മുടിക്കാന്‍ ഉത്തര കൊറിയ..?? ആക്രമണം തീവ്രമാക്കാന്‍ വാനാക്രൈ മൂന്നാം പതിപ്പ്..!!

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

പുതുമുഖ നായിക

ബോളിവുഡില്‍ ഉയര്‍ന്നുവരുന്ന നായിക നടിയാണ് നിധി അഗര്‍വാള്‍. ബെംഗളൂരു സ്വദേശിനിയാണ് നിധി. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചുവരുന്നത്.

നിധി ഒറ്റയ്ക്ക് താമസിക്കുന്നു

കഴിഞ്ഞ ആറ് മാസമായി ബാന്ദ്രയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ കഴിയുന്ന നിധിയെ കഴിഞ്ഞ ദിവസം അവിടെയുള്ള സൊസൈറ്റിക്കാര്‍ ഇറക്കി വിട്ടു. അതിനവര്‍ പറഞ്ഞ കാരണമാണ് വിചിത്രം. നിധി ഒറ്റയ്ക്ക് താമസിക്കുന്നു എന്നതാണ് സദാചാരക്കാര്‍ക്ക് ദഹിക്കാതെ പോയത്.

ബോളിവുഡ് സ്വപ്നം

ബോളിവുഡ് സിനിമയില്‍ ഭാവി സ്വപ്‌നം കാണുന്നവരെല്ലാം മുംബൈ നഗരമാണ് താമസത്തിന് തിരഞ്ഞെടുക്കുക പതിവ്. സിനിമയില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ബെംഗളൂരുകാരിയായ നിധി മുംബൈയിലെ വാടക ഫ്‌ളാറ്റില്‍ താമസിച്ചതും.

കുറ്റം തനിച്ചുള്ള താമസം

തനിച്ച് കഴിഞ്ഞു എന്നുള്ളതാണ് തന്റെ മേല്‍ ആരോപിക്കുന്ന കുറ്റമെന്ന് നിധി പറയുന്നു. മുംബൈയില്‍ താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുകയെന്നത് ഒട്ടും എളുപ്പമല്ല. പ്രത്യേകിച്ചും സിനിമാ രംഗത്തുള്ള സ്ത്രീകള്‍ക്ക് എന്നും നിധി അഗര്‍വാള്‍ പറയുന്നു.

നടികളുടെ അവിഹിത മാർഗം

നടികള്‍ അവിഹിത മാര്‍ഗത്തിലൂടെയാണ് പണമുണ്ടാക്കുന്നത് എന്നുള്ളത് സമൂഹത്തിന്റെ ഒരു പൊതു ബോധത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ തനിക്ക് ഇനി മുംബൈയില്‍ താമസത്തിന് മറ്റൊരിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും നിധി പറയുന്നു.

വിവാദ കരാർ

സദാചാര പോലീസിംഗിന് വിധേയമാകേണ്ടി വരുന്നതിന് മുന്‍പ് തന്നെ നിധി അഗര്‍വാള്‍ വാര്‍ത്താ താരമായിരുന്നു. നിധി അഭിനയിച്ചുകൊണ്ടിരിക്കുന്ന ടൈഗര്‍ ഷെറോഫ് ചിത്രം മുന്ന മൈക്കിലുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. സിനിമ പൂര്‍ത്തിയാകുന്നത് വരെ മറ്റ് പുരുഷന്മാരുമായി അടുപ്പമുണ്ടാകരുത് എന്ന കരാര്‍ ഏറെ വിവാദമായിരുന്നു.

English summary
Bollywood actress Nidhi Agerwal thrown out of flat by moral police in Mumbai
Please Wait while comments are loading...