കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നു; മാറുന്ന രാഷ്ട്രീയക്കളി

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി ഊര്‍മിള മഡോണ്ട്കര്‍ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ അവരെ സ്വീകരിച്ചു. താക്കറെയുടെ ഭാര്യ രശ്മി കാവി ഷാള്‍ അണിയിച്ചു. ബാന്ദ്രയിലെ താക്കറെയുടെ വസതിയായ മാതോശ്രീയില്‍ ലളിതമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരായ ആദിത്യ താക്കറെ, സുഭാഷ് ദേശായ്, മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍, രാജ്യസഭാംഗങ്ങളായ അനില്‍ ദേശായ്, പ്രിയങ്ക ചതുര്‍വേദി എന്നിവരും സന്നിഹിതരായിരുന്നു.

X

ഊര്‍മിള ശിവസേനയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം പ്രചാരണങ്ങളുണ്ടായിരുന്നു എങ്കിലും താരവുമായി ബന്ധമുള്ളവര്‍ നിഷേധിച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് ഊര്‍മിള രാഷ്ട്രീയ രംഗത്ത് അടുത്തിടെ സജീവമായിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു ഇത്. മുംബൈ നോര്‍ത്ത് സീറ്റില്‍ അവര്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. മുംബൈ കോണ്‍ഗ്രിസിലെ വിഭാഗീയത കാരണം അവര്‍ രാജിവയ്ക്കുകയായിരുന്നു. സഞ്ദയ് നിരുപം, മിലിന്ദ് ദിയോറ എന്നിവരുടെ ഗ്രൂപ്പുകള്‍ തമ്മില്‍ പോര് മൂര്‍ഛിച്ചപ്പോള്‍ ഊര്‍മിള പാര്‍ട്ടി വിടുകയായിരുന്നു.

രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയംരാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം

പിന്നീട് അവര്‍ രാഷ്ട്രീയ രംഗത്ത് അത്ര സജീവമായിരുന്നില്ല. അടുത്തിടെ കങ്കണ റണോട്ടും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായ വേളയില്‍ കങ്കണക്കെതിരെ രംഗത്തുവന്നിരുന്നു ഊര്‍മിള. കങ്കണയെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയപ്പോള്‍ ശിവസേനയെ ഊര്‍മിള പിന്തുണയ്ക്കുകയായിരുന്നു. അവര്‍ ശിവസേനയിലെക്ക് അടുക്കുന്നു എന്ന വാര്‍ത്ത പരന്നത് അതോടെയാണ്. ഊര്‍മിള സോഫ്റ്റ് പോണ്‍ സ്റ്റാറാണ് എന്ന് ആക്ഷേപിച്ചായിരുന്നു കങ്കണ തിരിച്ചടിച്ചത്. ഊര്‍മിളയ്ക്ക് നിയമസഭയിലേക്ക് ശിവസേന അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
Bollywood Actress Urmila Matondkar joins Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X