Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിര ദേശദ്രോഹിയാണോ? സണ്ണി ലിയോണടക്കം താരങ്ങള്‍ പ്രതികരിക്കുന്നു

തെന്നിന്ത്യന്‍ താരം തൃഷയ്ക്കു പിന്നാലെ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ വിമര്‍ശിച്ച് ബോളിവുഡ് താരങ്ങളും രംഗത്തെത്തി. കുതിരയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ ട്വിറ്ററിലൂടെ താരങ്ങള്‍ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. കാല്‍ തല്ലിയൊടിച്ച എംഎല്‍എ നരകത്തില്‍ എത്തി വെന്തുനീറാന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം തൃഷ പറഞ്ഞത്.

മിണ്ടാപ്രാണികളായ മൃഗങ്ങള്‍ക്ക് ശബ്ദം നല്‍കൂവെന്ന് പറഞ്ഞാണ് താരങ്ങള്‍ എത്തിയത്. കുതിര ദേശദ്രോഹിയാണോയെന്നാണ് ചിലര്‍ ചോദിക്കുന്നത്. #IsHorseAntiNational എന്ന ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. താരങ്ങളുടെ പ്രതികരണങ്ങള്‍ നോക്കാം.

ഗാന്ധിജിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച്

ഗാന്ധിജിയുടെ ഹൃദയത്തില്‍ തട്ടുന്ന വാക്കുകള്‍ ഷെയര്‍ ചെയ്താണ് നടി അനുഷ്‌ക ട്വിറ്റ് ചെയ്തത്.

മിണ്ടാപ്രാണികള്‍

മൃഗങ്ങള്‍ക്ക് സംസാരിക്കാനാവില്ല. അവര്‍ക്കു വേണ്ടി ശബ്ദം നല്‍കൂവെന്നാണ് ആലിയ ഭട്ട് പറയുന്നത്. സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്നും താരം പ്രതികരിച്ചു.

നിരപരാധികള്‍

നിരപരാധികളായ മൃഗങ്ങളെ മര്‍ദ്ദിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ എത്തിയത്. സംഭവം അപലപനീയമെന്നും താരം പറയുന്നു.

മുഖത്ത് ചവിട്ടണമായിരുന്നു

കുതിര ബിജെപി എംഎല്‍എയുടെ മുഖത്ത് ചവിട്ടണമെന്നായിരുന്നു സോനാക്ഷി സിന്‍ഹ ട്വീറ്റ് ചെയ്തത്.

മൃഗീയമായ ആക്രമണം

മൃഗീയമായ ആക്രമണമെന്നാണ് സോനം കപൂര്‍ പ്രതികരിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+