കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബോളിവുഡ് താര നിര, കരണ്‍ ജോഹര്‍ മുതല്‍ കങ്കണ വരെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് താരനിര കൊണ്ട് സമ്പന്നം. ബോളിവുഡില്‍ നിന്ന് വന്‍ താരനിരയാണ് ചടങ്ങിനെത്തിയത്. രജനീകാന്ത്, കങ്കണ റനൗത്ത്, കരണ്‍ ജോഹര്‍, അനുപം ഖേര്‍, ഷാഹിദ് കപൂര്‍, ബോണി കപൂര്‍, ജിതേന്ദ്ര തുടങ്ങിയ നിരവധി താരങ്ങളാണ് പങ്കെടുത്തത്. വിവേക് ഒബ്‌റോയ്, ബോമന്‍ ഇറാനി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

1

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാവിധ ആശംസകളും. നമ്മുടെ രാജ്യത്തെ വന്‍ സാമ്പത്തികമായി മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും കങ്കണ പറഞ്ഞു. അദ്ദേഹത്തിന്റെ മുന്നില്‍ നമ്മളെല്ലാം ചെറുതാണ്. മോദിയെ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി പിന്തുണയ്ക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മുടെ രാജ്യത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെട്ട പ്രധാനമന്ത്രിയാണ് അദ്ദേഹം. മോദിയുടെ കഠിനാധ്വാനമാണ് അതിന് കാരണമെന്നും കങ്കണ പറഞ്ഞു.

രാജ്യം മികച്ച ജനവിധിയിലൂടെ ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. മോദി രാജ്യത്തെ മുന്നോട്ട് നയിക്കുമെന്ന് ഉറപ്പാണെന്ന് അനുപം ഖേര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചരിത്രപരമായ നിയോഗത്തിനൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ ആഘോഷമാണ്. നല്ലതാണ് സംഭവിച്ചിരിക്കുന്നത്. ഇത് തുടര്‍ന്ന് കൊണ്ടേിയിരിക്കുമെന്നും ബോണി കപൂര്‍ പറഞ്ഞു.

മോദിയുടെ കടുത്ത ആരാധകനാണ് താനെന്ന് ജിതേന്ദ്ര പറഞ്ഞു. രാജ്യം സുരക്ഷിതമായ കൈകളിലാണ്. ഇവിടെയെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പ്രചാരണത്തിനിടെ മോദി ബോളിവുഡ് താരങ്ങളെ നേരിട്ട് കണ്ടിരുന്നു. താരങ്ങളെല്ലാവരും മോദിക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

രാംവിലാസ് പാസ്വാന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം.... വിജയ മുന്നണിയില്‍ പിഴയ്ക്കാതെ മുന്നോട്ട്!!രാംവിലാസ് പാസ്വാന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം.... വിജയ മുന്നണിയില്‍ പിഴയ്ക്കാതെ മുന്നോട്ട്!!

English summary
bollywood celebrities attend modis ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X