കാറിടിച്ച കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചെന്ന് ബോളിവുഡ് താരം ഗീത
മുംബൈ: 2015 മാര്‍ച്ചില്‍ അശ്രദ്ധമായി വണ്ടിയോടിച്ച് ഒരാളെ ഇടിച്ച കേസ് കോടതിക്ക് പുറത്ത് വെച്ച് പരിഹരിച്ചതായി ബോളിവുഡ് നൃത്തസംവിധായക ഗീത കപൂര്‍ കോടതിയില്‍ പറഞ്ഞു. 37 കാരനായ നിസാര്‍ നൂര്‍മുഹമ്മദ് എന്നയാളെയാണ് ഗീത കപൂര്‍ ഓടിച്ചിരുന്ന വണ്ടിയിടിച്ചത്. അപകടത്തില്‍ ഇയാളുടെ കാലിനാണ് പരിക്കേറ്റത്.
നൂര്‍മുഹമ്മദിന്റെ ചികിത്സാ ചെലവുകള്‍ ഗീത കപൂറാണ് വഹിച്ചത്. ഇയാള്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുകഴിഞ്ഞതായി താരത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താരത്തിനെതിരായ പരാതി പിന്‍വലിക്കാന്‍ നൂര്‍മുഹമ്മദ് തയ്യാറാണത്രെ. ചികിത്സാ ചെലവായി 7 ലക്ഷം രൂപ നടി ചെലവാക്കി. ഇനിയും മൂന്ന് ലക്ഷം രൂപ ഇയാള്‍ക്ക് കൊടുക്കാന്‍ തയ്യാറാണ്.

അപകടത്തില്‍ പെട്ട നൂര്‍മുഹമ്മദിനെ ഗീത കപൂര്‍ തന്നെയാണ് കോകിലാബെന്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ വലത്തേ കാലിനായിരുന്നു പരിക്ക്. എന്നാല്‍ ഗീത കപൂര്‍ ആവശ്യപ്പെട്ടത് പോലെ കേസ് ഒഴിവാക്കാന്‍ കോടതി തയ്യാറായില്ല. ഗീത കപൂറിനോടും അഭിഭാഷകനോടും നൂര്‍മുഹമ്മദിനെ കണ്ട് പുതിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സംസാരിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
2015 മാര്‍ച്ച് മാസത്തിലാണ് ഗീത കപൂര്‍ ഓടിച്ചിരുന്ന സെഡാന്‍ ക്ലാസ് കാര്‍ ഇടിച്ച് വഴിയാത്രക്കാരനായ നിസാര്‍ നൂര്‍മുഹമ്മദ് എന്നയാള്‍ക്ക് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് പോലീസ് നടിയെ അറസ്റ്റ് ചെയ്തിരുന്നു. ഐ പി സി 279, 338 വകുപ്പുകള്‍ പ്രകാരമായിരുന്നു പോലീസ് കേസെടുത്തത്.












Click it and Unblock the Notifications