ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു
മുംബൈ: ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു. ഹൃദയസംതംഭനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെ മംബൈ ആശുപത്രിയിലായിരുന്നു മരണം. 71 വയസായിരുന്നു.
ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരെ ഒരാഴ്ച്ച മുമ്പ് തന്നെ മുംബൈ ഗുരുനാനാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ സരോജ് ഖാന്റെ നില വഷളാവുകായിരുന്നു. 1.52 ഓടെ സുരോജ് മരണമടഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടെ സരോജിന്റെ കൊവിഡ് പരിശോധന നടക്കുകയും നെഗറ്റീവ് ഫലം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Recommended Video
ജൂണ്‍ 24 ന് സരോജിന്റെ നിലയില്‍ ഗുണപരമായ മാറ്റമുണ്ടെന്നും അവര്‍ ഉടന്‍ ആശുപത്രി വിടുമെന്നുമായിരുന്നു സരോജിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കിയ വിവരം.
നാല് പതിറ്റാണ്ടില്‍ 2000 ലധികം ഗാനങ്ങള്‍ക്ക് സരോജ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. മുന്ന് തവണ ദേശിയ അവാര്‍ഡ് ജേതാവായിരുന്നു സരോജ്. സജ്ഞയ് ലീല ബന്‍സാലിയുടെ ഡോലാ രേ ഡോല ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ക്ക് കൊറിയോഗ്രാഫി ചെയ്തത് സരോജ് ഖാന്‍ ആണ്.












Click it and Unblock the Notifications