കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയയിലെ പോലീസ് വേട്ടയില്‍ ശബ്ദമുയര്‍ത്തി ബോളിവുഡ്... പ്രതിഷേധം അവകാശമെന്ന് രാജ്കുമാര്‍ റാവു

Google Oneindia Malayalam News

മുംബൈ: ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തെ ശക്തമായി അപലപിച്ച് ബോളിവുഡ് താരങ്ങള്‍. പോലീസ് നടപടിയെ അപലപിക്കുന്നുവെന്നും ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു പറഞ്ഞു. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതില്‍ പോലീസ് ചെയ്ത കാര്യങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യത്തില്‍ സമാധാനപൂര്‍വം പ്രതിഷേധിക്കുക പൗരന്‍മാരുടെ അവകാശമാണ്. പൊതുമുതല്‍ നശിപ്പിക്കുന്നതും അപലപനീയമാണ്. അക്രമം ഒന്നിനുമുള്ള പരിഹാരമല്ലെന്നും രാജ്കുമാര്‍ റാവു പറഞ്ഞു.

1

അതേസമയം ബോളിവുഡില്‍ നിന്നുള്ള പുരുഷ താരങ്ങളില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പ്രതികരിച്ചത്. റിച്ച ഛദ്ദ, സയാനി ഗുപ്ത, അനുഭവ് സിന്‍ഹ എ്‌നിവര്‍ പോലീസ് നടപടിയെ വിമര്‍ശിച്ചിരുന്നു. നടി സ്വരഭാസ്‌കര്‍ പോലീസ് ക്രൂരത നാണക്കേടുണ്ടാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. മനോജ് ബാജ്‌പേയും പോലീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

അനീതി ചെറുക്കുന്നതില്‍ നമ്മള്‍ അശക്തരായി പോകുന്ന സമയങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രതിഷേധിക്കാതിരിക്കാന്‍ ഒരിക്കലും നമ്മള്‍ അശക്തരായിട്ടില്ല. വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധിക്കാനുള്ള അവരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും ഒപ്പമാണ് ഞാന്‍. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസിന്റെ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മനോജ് ബാജ്‌പേയ് ട്വീറ്റ് ചെയ്തു. സംവിധായകന്‍ അനുരാഗ് കശ്യപും ശക്തമായ ഭാഷയില്‍ അക്രമത്തെ അപലപിച്ചു.

ഇത് വല്ലാത്ത അക്രമമാണ്. എല്ലാ പരിധികളും ലംഘിച്ചു. ഇനിയൊരിക്കലും നിശബ്ദനായി ഇരിക്കാനാവില്ല. ഈ സര്‍ക്കാര്‍ ശരിക്കും ഫാസിസ്റ്റ് തന്നെയാണ്. പക്ഷേ എന്നെ ശരിക്കും ദേഷ്യപ്പെടുത്തുന്നത്, ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കേണ്ടവരും, അങ്ങനെ അവര്‍ പറഞ്ഞിരുന്നെങ്കിലും ഈ വിഷയം മാറ്റി മറിക്കാനും സാധിക്കുമായിരുന്നവര്‍ നിശബ്ദരായിരിക്കുന്നതാണെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അനുരാഗ് കശ്യപ് സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയത്.

വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തില്‍ ഞാന്‍ വല്ലാത്തൊരു അവസ്ഥയിലാണെന്ന് ആയുഷ്മാന്‍ ഖുറാന പറഞ്ഞു. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഇത് ഗാന്ധിയുടെ നാടാണ്. അഹിംസയാണ് പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗം. ജനാധിപത്യത്തില്‍ വിശ്വസിക്കൂ. ഇങ്ങനെയായിരുന്നു ആയുഷ്മാന്റെ ട്വീറ്റ്. അലംകൃത ശ്രീവാസ്തവ, വിശാല്‍ ദദ്‌ലാനി, മഹേഷ് ഭട്ട്, തുടങ്ങിയവരും ശക്തമായി അപലപിച്ചിട്ടുണ്ട് പോലീസ് അതിക്രമം.

 എന്റെ ശവത്തില്‍ ചവിട്ടിയേ നിങ്ങള്‍ക്ക് പൗരത്വ നിയമം നടപ്പാക്കാനാവൂ, വെല്ലുവിളിച്ച് മമത!! എന്റെ ശവത്തില്‍ ചവിട്ടിയേ നിങ്ങള്‍ക്ക് പൗരത്വ നിയമം നടപ്പാക്കാനാവൂ, വെല്ലുവിളിച്ച് മമത!!

English summary
bollywood condemnts jamia police violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X