Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് സംവിധായക ഫറാ ഖാന് കൊവിഡ്; രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നുവെന്ന് താരം

ദില്ലി; ബോളിവുഡ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന് കൊവിഡ്. താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്ത ശേഷമാണ് ഫറയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

'' കണ്ണുതട്ടാതിരിക്കാൻ എന്തെങ്കിലും ചെയ്യാത്ത് കൊണ്ടാണോ കൊവിഡ് വന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത് .രണ്ടുഡോസ് വാക്സിനും എടുത്തു എന്നു മാത്രമല്ല, ഒപ്പമുണ്ടായിരുന്നവരും ഇടപെട്ടവരുമെല്ലാം വാക്സിനേറ്റഡ് ആയിരുന്നു. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവരോടെല്ലാം രോഗം സ്ഥിരീകരിച്ച വിവരം അറിയിക്കുകയും ടെസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. . എങ്കിലും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യുക. ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു...''ഫറാ ഖാന്‍ കുറിച്ചു.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

Farak Khan

നിലവില്‍ സീ കോമഡി ഷോയിസ്‍ വിധികര്‍ത്താവാണ് ഫറാ ഖാന്‍. കഴിഞ്ഞാഴ്ച സൂപ്പർ ഡാൻസർ 4 ൽ പ്രത്യക്ഷപ്പെട്ട ഫറാ സെറ്റില്‍ നിന്നുള്ള വീഡിയോ സാമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ശിൽപ ഷെട്ടി, ഗീത കപൂർ, ഋഥ്വിക് ധഞ്ജനി, പരിതോഷ് ത്രിപാഠി തുടങ്ങിയവരും വീഡിയോലില്‍ പ്രത്യക്ഷപ്പെട്ടിരു്ന്നു. കഴിഞ്ഞ മാസം നടൻ അനിൽ കപൂറിന്റെ മകൾ റിയ കപൂറിന്റെ വിവാഹ സ്വീകരണ ചടങ്ങിലും ഫറ പങ്കെടുത്തിരുന്നു .ഈ വര്‍ഷമാദ്യം, മാസ്ക് മാറ്റി മാങ്ങ മണത്തുനോക്കുന്ന ഫറയുടെ വീഡിയോ ഏറെ വിമര്‍ശമങ്ങള്‍ക്ക് വിധേയമായിരുന്നു.

അതേസമയം രാജ്യത്ത് ഇതുവരെ 65.41 കോടി വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.69,06,357 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മറിക്കൂറിനിടെ 1,33,18,718 ഡോസ് വാക്സിനുകളാണ് നൽകിയത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,964 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,19,93,644 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.51 ശതമാനം ആണ്.

തുടർച്ചയായ 66-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 41,965 പേർക്കാണ്.നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,78,181 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15 ശതമാനം മാത്രമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,06,785 പരിശോധനകൾ നടത്തി. ആകെ 52.31 കോടിയിലേറെ (52,31,84,293) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.58 ശതമാനമാണ്. കഴിഞ്ഞ 68 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.61 ശതമാനമാണ്. കഴിഞ്ഞ 86 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+