കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈനിക് ഭാസ്‌കര്‍ സ്വര ഭാസ്‌കറിനേക്കാള്‍ വിറ്റ് പോകുമെന്ന് സംവിധായകന്‍... ചുട്ടമറുപടിയുമായി നടി!!

Google Oneindia Malayalam News

മുംബൈ: ജെഎന്‍യുവിലെ ആക്രമണത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച നടി സ്വര ഭാസ്‌കറിനെതിരെ മോശം പരാമര്‍ശവുമായി സംവിധായകന്‍. ഉപയോഗ ശൂന്യം എന്ന പദമാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ അടക്കം ശക്തമായി പ്രതിഷേധിക്കുന്ന സ്വരയെ മോശക്കാരിയാക്കി കാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഇത്തരം പാഴ് വസ്തുക്കള്‍ പറയുന്നത് ആരും ശ്രദ്ധിക്കേണ്ടതില്ല. ദൈനിക് ഭാസ്‌കര്‍ ദിനപത്രം സ്വര ഭാസ്‌കറിനേക്കാള്‍ വിറ്റുപോകുമെന്നായിരുന്നു സംവിധായകന്‍ രാജ് ഷാന്‍ഡ്‌ലിയയുടെ പരാമര്‍ശം.

1

അടുത്തിടെയാണ് ബോളിവുഡില്‍ ഈ സംവിധായകന്‍ അരങ്ങേറ്റം കുറിച്ചത്. ഡ്രീം ഗേള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ സംവിധായകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേസമയം ഇതിനെതിരെ ശക്തമായ മറുപടിയുമായി നടി രംഗത്തെത്തി. ധാര്‍ഷ്ഠ്യം നിറഞ്ഞ എഴുത്ത്. നിങ്ങളുടെ നിന്ദ്യമായ വാക്കുകളെ കുറിച്ച് അടുത്ത് തവണ എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ ഒരു റോള്‍ തരുമ്പോഴോ അതല്ലെങ്കില്‍ നിങ്ങളുടെ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനോ പറയുമ്പോള്‍ ആലോചിക്കണമെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

അതേസമയം തന്റെ പ്രസ്താവനയില്‍ രാജ് മാപ്പുപറഞ്ഞിട്ടുണ്ട്. നടിയെന്ന നിലയില്‍ സ്വര ഭാസ്‌കറിന്റെ കഴിവുകളില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്ന് രാജ് ഷാന്‍ഡ്‌ലിയ പറഞ്ഞു. ബോളിവുഡില്‍ നിന്ന് തന്നെ ഒരാള്‍ സ്വരയെ മോശമായി പരിഹസിച്ചതിലാണ് പ്രധാന വിമര്‍ശനം. ഇതിനിടെ ജെഎന്‍യു, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ ഒന്നൊന്നായി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്വന്തം അഭിപ്രായം പറയാന്‍ ജനങ്ങള്‍ ധൈര്യപ്പെടുന്നതില്‍ അഭിമാനമാണ് ഉള്ളതെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞു. നമ്മള്‍ ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. അവര്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നു. ഇങ്ങനെയൊരു പ്രതിഷേധം സംഘടിപ്പിച്ചില്ലെങ്കില്‍ സമൂഹം മാറുന്നു എന്ന് പറയാന്‍ സാധിക്കില്ലെന്നും ദീപിക പറഞ്ഞു. തപ്‌സി പന്നു, അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ്, റിച്ച ഛദ്ദ തുടങ്ങിയവരും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ സര്‍ക്കാര്‍ പ്രമുഖ താരങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ പൊളിയുകയും ചെയ്തു. സൂപ്പര്‍ താരങ്ങളൊന്നും യോഗത്തിനെത്തിയില്ല.

English summary
bollywood director mocks swara bhaskar she hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X