കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കേസ്: റിയയുടെ അഭിഭാഷന്റെ നിർണായക വെളിപ്പെടുത്തൽ, ആരുടെയും പേര് പരാമർശിച്ചില്ലെന്ന്!!

Google Oneindia Malayalam News

മുംബൈ: മയക്കുമരുന്ന് കേസിൽ പുതിയ അവകാശവാദവുമായി ബോളിവുഡ് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ രംഗത്ത്. മയക്കുമരുന്ന് കേസിൽ റിയ ചക്രവർത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് നേരത്തെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

രജിത് ആര്‍മി പെയ്ഡ് സംഘം; അദ്ദേഹം കാര്യങ്ങള്‍ മാറ്റിപ്പറയും,രേഷ്മയോട് കാണിച്ചത് അബദ്ധമല്ലെന്നും ആര്യരജിത് ആര്‍മി പെയ്ഡ് സംഘം; അദ്ദേഹം കാര്യങ്ങള്‍ മാറ്റിപ്പറയും,രേഷ്മയോട് കാണിച്ചത് അബദ്ധമല്ലെന്നും ആര്യ

 അഭിഭാഷകന്റെ വെളിപ്പെടുത്തൽ

അഭിഭാഷകന്റെ വെളിപ്പെടുത്തൽ

ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ചോ ആരുടെയും പേരുകളോ റിയ ചക്രവർത്തി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അഭിഭാഷകൻ സതീഷ് മനേഷിൻഡേ അവകാശപ്പെടുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് അഭിഭാഷകന്റെ പ്രസ്താവന പുറത്തുവരുന്നത്.

 പേര് പരാമർശിച്ചില്ല

പേര് പരാമർശിച്ചില്ല

റിയ ചക്രവർത്തി നാർക്കോട്ടിക്സ് കൺട്രോൾ ബ്യുൂറോയ്ക്ക് നൽകിയ മൊഴിയിൽ ആരുടേയും പേര് പരാമർശിച്ചിട്ടില്ലെന്ന് സതീഷ് മനേഷിൻഡെ ഒരു ടിവി അഭിമുഖത്തിലും വെളിപ്പെടുത്തിയിരുന്നു. എൻസിബിയോ മറ്റാരെങ്കിലുമോ റിയ ചക്രവർത്തി നൽകിയ മൊഴി ചോർത്തുകയാണെങ്കിൽ അത് തീർത്തും തെറ്റാണ്. സുശാന്ത് സിംഗ് രാജ്പുത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നതിന് പുറമേ മറ്റാരെക്കുറിച്ചും പരാമർശിക്കുകയോ ആരോപണം ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് അഭിഭാഷകൻ ഊന്നിപ്പറയുന്നത്.

ലഹരി മരുന്നല്ലെന്ന്

ലഹരി മരുന്നല്ലെന്ന്


കഞ്ചാവിലകളുടെ സത്തിൽ നിന്ന് നിർമിച്ചിട്ടുള്ള സിബിഡി ഓയിൽ ഉപയോഗിക്കാൻ നിർദേശിക്കുകയും അയയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിയയും ജയ സാഹയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് ചോദിച്ചതോടെ അഭിഭാഷകന്റെ പ്രതികരണം. അതേ സമയം ഇത് മയക്കുമരുന്നോ ഒരു തരത്തിലുമുള്ള ലഹരിപദാർത്ഥമോ അല്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു.

പ്രമുഖ താരങ്ങളെ വിളിപ്പിച്ചു

പ്രമുഖ താരങ്ങളെ വിളിപ്പിച്ചു


ബോളിവുഡിന്റെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിച്ചുവരുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബുധനാഴ്ചയാണ് ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിക്കുന്നത്. ദീപിക പദുക്കോണിനോട് മൊഴി രേഖപ്പെടുത്തുന്നതിനായി സെപ്തംബർ 25ന് ഹാജാരാവാനും ആവശ്യപ്പെട്ടിട്ടുമുണ്ട്. സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് എന്നിവരോട് 26നാണ് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുള്ളത്. സുശാന്തിന്റെ ടാലന്റ് മാനേജർ ശ്രുതി മോദി, ഡിസൈനർ സൈമൺ കംമ്പട്ട എന്നിവരോട് വ്യാഴാഴ്ചയാണ് ഹാജരാവാനാണ് ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
sushant singh rajput: NCB ask deepika and sara Ali Khan to present for questioning
 മൊഴിയുടെ അടിസ്ഥാനത്തിലോ?

മൊഴിയുടെ അടിസ്ഥാനത്തിലോ?


മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രമുഖ ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നാണ് നേരത്തെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ നേരത്തെ അവകാശപ്പെട്ടിരുന്നത്. മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് റിയ ചക്രവർത്തിയെയും സഹോദരൻ ഷോവിക് ചക്രവർത്തിയെയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. സെപ്തംബർ എട്ടിനാണ് റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് സെപ്തംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. റിയയുടെയും ഷോവിക്കിന്റെയും ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ ആറ് വരെ നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.

English summary
Bollywood drug probe: Advocate says ‘Rhea Chakraborty didn’t name any actors in statement to ncb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X