ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു
മുംബൈ: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യമോണിയയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസം രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബോളിവുഡില്‍ നാല് ദശാബ്ദങ്ങളോളം വിസ്മയം തീര്‍ത്ത താരമായിരുന്നു ദിലീപ് കുമാര്‍. എക്കാലത്തെയും സ്വപ്‌ന നായകന്‍, 60 വര്‍ഷങ്ങള്‍ക്കൊണ്ട് 62 സിനിമകളില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. 1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭാതയിലെ നായകനായാണ് അദ്ദേഹം സിനിമ ലോകത്ത് കാലെടുത്ത് വയ്ക്കുന്നത്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മ ഭൂഷണ്‍, പത്മവിഭുഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ അര്‍ഹനായിരുന്നു.
യഥാര്‍ത്ഥ പേര് മുഹമ്മദ് യുസഫ് ഖാനായിരുന്നു. 1922 ഡിസംബറില്‍ പാകിസ്ഥാനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ ഖാന്റെ 12 മക്കളില്‍ ഒരാളായാണ് യൂസഫ് ഖാന്‍ ജനിക്കുന്നത്.പഴക്കച്ചവടക്കാരനായ പിതാവിനൊപ്പമാണ് അദ്ദേഹം മുംബൈയില്‍ എത്തുന്നത്. നാല്‍പതുകളില്‍ പൂനയിലെ മിലിറ്ററി ക്യാന്റീന്‍ നടത്തിവരികയായിരുന്നു അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്നു ദേവിക റാണിയും ഭര്‍ത്താവ് ഹിമാന്‍ഷു റായിയുമാണ്.












Click it and Unblock the Notifications