മോദിയ്ക്കും ഒബാമയ്ക്കും മേയ്ക്കപ്പിട്ട ഈ പെണ്‍കൊടി ഇനി ബോളിവുഡിലും മേയ്ക്കപ്പ് ഇടും
മുംബൈ: മേയ്ക്കപ്പ് മാന്‍ എന്നാണ് പൊതുവേ പറയുക. കാര്യം ഈ മേഖലയില്‍ സ്ത്രീകള്‍ കഴിവ് തെളിയിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ആണ് അപ്രമാദിത്തം നിലനില്‍ക്കുകയാണ്. ബോളിവുഡില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
ബോളിവുഡില്‍ ഒരു സംഘടനയുണ്ട്. സിനി കോസ്റ്റ്യൂം മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് ഡ്രസ്സേഴ്സ് അസോസിയേഷന് . ഇത്രനാളും ഇത് ആണ്‍കോയ്മയുടെ സംഘടനയായിരുന്നു. ഒരു സ്ത്രീയെ പോലും അവര്‍ അടുപ്പിച്ചിരുന്നില്ല.
എന്നാല്‍ ചരിത്രം വഴിമാറും, ചിലര്‍ വരുമ്പോള്‍ എന്നാണല്ലോ പരസ്യ വാചകം. അങ്ങനെ ഒരാള്‍ വന്നു. ചാരു ഖുറാന. അതോടെ ചരിത്രവും വഴിമാറി. ആ സംഘടനയില്‍ ഒരു സ്ത്രീ ആദ്യമായി അംഗത്വം നേടി. ചുമ്മാ നേടിയതല്ല, ആറ് വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തിലാണ് ചാരു തന്റെ ലക്ഷ്യത്തിലെത്തിയത്. 59 വര്‍ഷത്തെ ആണ്‍കോയ്മയാണ് ഇതോടെ അവസാനിച്ചിരിയ്ക്കുന്നത്.
ഈ ചാരു ഖുറാന എന്ന് പറഞ്ഞാല്‍ ആരാണെന്നാണ് വിചാരിയക്കുന്നത്. ആള് ചില്ലറക്കാരിയൊന്നും അല്ല. ബോളിവുഡിലെ പല പ്രമുഖരുടേയും മുഖത്ത് ചായം ചേയക്കുന്ന കക്ഷിയാണ്. അതിനും അപ്പുറം ആണ് ചാരുവിന്റെ പ്രശസ്തി.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മെയ്ക്ക് അപ്പ് ഇട്ട കക്ഷിയാണ് ഇവര്‍. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഒബാമയുടെ മുഖമൊരുക്കിയതും ചാരു തന്നെ ആയിരുന്നു.