പൗരത്വ നിയമത്തില്‍ മന്ത്രിയെ കണ്ടിട്ടില്ലെന്ന് ഭൂഷണ് കുമാര്‍, കള്ളക്കളി പൊളിച്ച് സോഷ്യല്‍ മീഡിയ!!
മുംബൈ: പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ബോളിവുഡ് താരങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഭൂരിഭാഗം താരങ്ങളും വിട്ടുനിന്നതോടെ ഈ ചര്‍ച്ച പൊളിഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ അപൂര്‍വം ചിലര്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഭൂഷണ് കുമാറും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. താന്‍ മന്ത്രി വിളിച്ച യോഗത്തില്‍ പോയിട്ടില്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചായിരുന്നു പിയൂഷ് ഗോയല്‍ യാേഗം വിളിച്ചത്. അതേസയം താന്‍ ഗ്രാന്‍ഡ് ഹയാത്തിലുണ്ടായിരുന്നുവെന്നും, എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുകയായിരുന്നു എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂഷണ് കുമാര്‍ നിര്‍മിക്കുന്ന പുതിയ ചിത്രം മലംഗിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ അപ്രതീക്ഷിത ചോദ്യം. എന്നാല്‍ ഭൂഷണ് യോഗത്തിന് പോയിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പുറത്തുവിട്ടിരിക്കുകയാണ്.
ഒരു മന്ത്രിയുമായി സിഎഎയില്‍ ചര്‍ച്ച നടത്തുന്നതില്‍ എന്തിനാണ് നാണിക്കുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാതാവാണ് അദ്ദേഹം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്ര വലിയൊരു നുണ അദ്ദേഹമെന്തിന് പറഞ്ഞു. അതും യോഗത്തില്‍ പങ്കെടുത്തതിന് ബിജെപി നേതാവ് അദ്ദേഹത്തിന് നന്ദി പറയുക കൂടി ചെയ്തതാണെന്നും ഒരു യൂസര്‍ പരിഹസിച്ചു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് തരുണ്‍ രതിയാണ് ഭൂഷണ് കുമാറിന് മറ്റ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും നന്ദി പറഞ്ഞത്.
ഭൂഷണ് കുമാര്‍ യോഗത്തിനെത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങളിര് നിന്നും വ്യക്തമാണ്. എന്നാല്‍ എന്തിനാണ് അദ്ദേഹം നുണ പറഞ്ഞതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നില്‍ക്കുകയാണ്. ജാവേദ് അക്തര്‍, ഫര്ഹാന് അക്തര്‍, റിച്ച ഛദ്ദ, കബീര്‍ ഖാന്, കരണ്‍ ജോഹര്‍ എന്നിവരെയെല്ലാം ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവരൊന്നും സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് എത്തിയില്ല. ബോളിവുഡിലെ പ്രമുഖര്‍ പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവും നടത്തുന്നുണ്ട്.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications