കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തില്‍ മന്ത്രിയെ കണ്ടിട്ടില്ലെന്ന് ഭൂഷണ്‍ കുമാര്‍, കള്ളക്കളി പൊളിച്ച് സോഷ്യല്‍ മീഡിയ!!

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ബോളിവുഡ് താരങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഭൂരിഭാഗം താരങ്ങളും വിട്ടുനിന്നതോടെ ഈ ചര്‍ച്ച പൊളിഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ അപൂര്‍വം ചിലര്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഭൂഷണ്‍ കുമാറും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. താന്‍ മന്ത്രി വിളിച്ച യോഗത്തില്‍ പോയിട്ടില്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

1

മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചായിരുന്നു പിയൂഷ് ഗോയല്‍ യാേഗം വിളിച്ചത്. അതേസയം താന്‍ ഗ്രാന്‍ഡ് ഹയാത്തിലുണ്ടായിരുന്നുവെന്നും, എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുകയായിരുന്നു എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂഷണ്‍ കുമാര്‍ നിര്‍മിക്കുന്ന പുതിയ ചിത്രം മലംഗിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ അപ്രതീക്ഷിത ചോദ്യം. എന്നാല്‍ ഭൂഷണ്‍ യോഗത്തിന് പോയിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പുറത്തുവിട്ടിരിക്കുകയാണ്.

ഒരു മന്ത്രിയുമായി സിഎഎയില്‍ ചര്‍ച്ച നടത്തുന്നതില്‍ എന്തിനാണ് നാണിക്കുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാതാവാണ് അദ്ദേഹം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്ര വലിയൊരു നുണ അദ്ദേഹമെന്തിന് പറഞ്ഞു. അതും യോഗത്തില്‍ പങ്കെടുത്തതിന് ബിജെപി നേതാവ് അദ്ദേഹത്തിന് നന്ദി പറയുക കൂടി ചെയ്തതാണെന്നും ഒരു യൂസര്‍ പരിഹസിച്ചു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് തരുണ്‍ രതിയാണ് ഭൂഷണ്‍ കുമാറിന് മറ്റ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും നന്ദി പറഞ്ഞത്.

ഭൂഷണ്‍ കുമാര്‍ യോഗത്തിനെത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങളിര്‍ നിന്നും വ്യക്തമാണ്. എന്നാല്‍ എന്തിനാണ് അദ്ദേഹം നുണ പറഞ്ഞതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നില്‍ക്കുകയാണ്. ജാവേദ് അക്തര്‍, ഫര്‍ഹാന്‍ അക്തര്‍, റിച്ച ഛദ്ദ, കബീര്‍ ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരെയെല്ലാം ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവരൊന്നും സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് എത്തിയില്ല. ബോളിവുഡിലെ പ്രമുഖര്‍ പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവും നടത്തുന്നുണ്ട്.

ജെഎന്‍യു ഐക്യദാര്‍ഢ്യത്തില്‍ സ്വതന്ത്ര കശ്മീര്‍ പോസ്റ്റര്‍, വിശദീകരണവുമായി ശിവസേന, മറുപടി ഇങ്ങനെജെഎന്‍യു ഐക്യദാര്‍ഢ്യത്തില്‍ സ്വതന്ത്ര കശ്മീര്‍ പോസ്റ്റര്‍, വിശദീകരണവുമായി ശിവസേന, മറുപടി ഇങ്ങനെ

English summary
bollywood producer bhushan kumar denies caa meet with govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X