Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ആയതിനാല്‍ ബോളിവുഡ് നടന് മുംബൈയില്‍ ഫ്‌ളാറ്റ് നിഷേധിക്കപ്പെടുന്നു

മുംബൈ: മുസ്ലിം ആയതിന്റെ പേരില്‍ മുംബൈയില്‍ പ്രശസ്ത സീരിയല്‍ നടന് ഫ്‌ളാറ്റ് കിട്ടുന്നില്ല. സ്റ്റാര്‍ പ്ലസിലെ യേ ഹോ മൊഹബത്തീന്‍ എന്ന ഹിറ്റ് സീരിയലിലൂടെ പ്രശസ്തനായ നടനാണ് അലി ഗോനി.

ടിവി പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനായിട്ടും മുംബൈയില്‍ ഒരു ഫ്‌ളാറ്റ് കിട്ടാതെ വലയുകയാണ് അലി ഗോനി . എവിടെപോയാലും ഫ്‌ളാറ്റ് നല്‍കാനാകില്ല എന്നാണ് എല്ലാവരും പറയുന്നത് അലി ഗോനിക്ക് ഫ്‌ളാറ്റ് നല്‍കാത്തതിന്റെ കാരണം എന്താണെന്നോ? അലി കാശ്മീരി മുസ്ലീം ആയതിനാലാണ് അദ്ദേഹത്തിന് ഫ്‌ളാറ്റ് നല്‍കാന്‍ തയാറാവാത്തത്.

aligoni

എല്ലാ വീട്ടിലും ടിവിയുണ്ട്. എല്ലാവരും എന്നെ കാണുന്നുണ്ടാകും. എന്നിട്ടും എന്തുകൊണ്ടാണ് എന്നെ പോലുള്ള ഒരു നടന് ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് ലഭിക്കാത്തത്? കാശ്മീരില്‍ ജനിക്കുന്നത് കുറ്റമാണോ? എല്ലാ ഇന്ത്യക്കാരുടേയും കയ്യിലുള്ള അതേ പാസ് പോര്‍ട്ടും വോട്ടര്‍ കാര്‍ഡും പാന്‍ കാര്‍ഡുമാണ് എന്റെ കയ്യിലുള്ളത്. എന്നിട്ടും ഞങ്ങള്‍ എന്തിന് ഈ വിവേചനം നേരിടണം? രാജ്യത്ത് എവിടെയും വാടകയ്ക്ക് വീട് നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കശ്മീരി മുസ്ലീം ആയതിനാല്‍ ഞാന്‍ സമൂഹത്തിന് ഭീഷണിയാണെന്ന മനോഭാവം ദുഖിപ്പിക്കുന്നുണ്ടെന്ന് അലി ഗോനി പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

എംടിവിയിലെ സ്പ്ലിറ്റ് വില്ലയിലൂടെയാണ് അലി ആദ്യമായി ടിവി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലേക്ക് താമസം മാറ്റിയ അലി ഇത്രകാലം ഒരു ബന്ധുവിന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+