കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എആര്‍ റഹ്മാനെതിരെ ഫത്‌വ: ഞെട്ടിത്തരിച്ച് ബോളിവുഡ്!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനെതിരെ മുസ്ലിം മതപണ്ഡിതരുടെ ഫത്‌വ. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസ അക്കാദമിയാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ എ ആര്‍ റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രവാചകനെ ദൃശ്യവത്കരിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യരുത് എന്ന പ്രവാചക കല്‍പന തെറ്റിച്ചു എന്ന കാരണം പറഞ്ഞാണ് ഫത്‌വ.

എ ആര്‍ റഹ്മാനെതിരെ മാത്രമല്ല ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിക്കെതിരെയും മതപണ്ഡിതരുടെ വിലക്കുണ്ട്. മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രമാണ് സുന്നി മതപണ്ഡിതരുടെ എതിര്‍പ്പിന് കാരണമായിരിക്കുന്നത്. ഈ ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിരുന്നു.

ar-rahman

പ്രവാചകന്റെ പേര് സിനിമയുടെ പേര് ആയി ഉപയോഗിക്കാന്‍ പാടുള്ളതല്ല. സിനിമയുടെ പേര് ആളുകള്‍ തോന്നും പോലെ ഉപയോഗിക്കും. സിനിമയെക്കുറിച്ച് മോശം പറഞ്ഞാലും ഇവിടെ അപമാനിക്കപ്പെടുന്നത് യഥാര്‍ഥത്തില്‍ പ്രവാചകന്റെ പേരാണ്. മാത്രമല്ല ഈ സിനിമ പ്രവാചകനെ പരിഹസിക്കുന്നതാണ്. സിനിമയില്‍ അഭിനയിച്ചിരിക്കുന്നവര്‍ മുസ്ലിം പോലുമല്ല.

കഴിഞ്ഞില്ല, മുഹമ്മദ്: ദി മെസ്സഞ്ചര്‍ എന്ന സിനിമ മുസ്ലിം മതവിശ്വാസികള്‍ ബഹിഷ്‌കരിക്കണമെന്നും റസ അക്കാദമി പറയുന്നു. പ്രവാചകനെ അപമാനിച്ച മജീദ് മജീദിയും എ ആര്‍ റഹ്മാനും വീണ്ടും കലിമ ചെയ്യണം. വിവാഹം അടക്കം ജീവിതത്തിലെ എല്ലാ ചടങ്ങുകളും വീണ്ടും ചെയ്യണമെന്നും ഫത്‌വ പറയുന്നു. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ എ ആര്‍ റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ച വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്.

English summary
After their demand to ban the upcoming movie on Prophet Mohammad, a Mumbai-based Sunni Muslim group now issued fatwa against AR Rahman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X