നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയുവിനായി വിട്ടുകൊടുത്ത് ഷാറൂഖ് ഖാന്
മുംബൈ: കൊവിഡ്-19 വ്യാപിച്ചതോടെ ബോളിവുഡ് താരം ഷാറൂഖ് ഖാന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു. ഇപ്പോഴിത താരം തന്റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കാന്‍ തയ്യാറായിരിക്കുകയാണ്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷന്റേയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയും ആക്കിയത്.
ഓഗസ്റ്റ് 8 മുതല്‍ 15 ഐസിയു ബെഡോട് കൂടിയാണ് കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചത്. ഏപ്രില്‍ മാസത്തോട് കൂടി തന്നെ ഷാറൂഖ് ഖാന് ഈ കെട്ടിടം ക്വാറന്റൈന് കേന്ദ്രമാക്കാന്‍ വിട്ടു നല്‍കിയിരുന്നു. ഈ കെട്ടിടമാണ് ഇപ്പോള്‍ കൊവിഡ് ആശുപത്രിയാക്കിയിരിക്കുന്നത്.

കെട്ടിടം കൊവിഡ് പ്രതിരോധത്തിനായി വിട്ട് നല്‍കിയത് മുതല്‍ ഇവിടെ 66 രോഗികളെ പ്രവേശിപ്പിച്ചിരുന്നു. അതില്‍ 54 പേര് ഇതിനൊടകം കൊവിഡ്-19 മുക്തി നേടി. നേരത്തെ ഷാറൂഖ് ഖാന് മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്ത്തരര്ക്ക് 25000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഒപ്പം താരത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ധനസഹായവും നല്‍കിയിരുന്നു.
അതിനിടെ കൊവിഡ് പ്രതിരോധിക്കുന്നതിനായി ഷാരൂഖ് ഖാന് തന്റെ വീട് മുഴുവന്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ചിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ പ്രചരണം ശക്തിപ്പെട്ടിരുന്നു. ഷാറൂഖ് തന്റെ വീട് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരുന്നുവെങ്കിലും വസ്തുത അതായിരുന്നില്ല.മുംബൈയില്‍ മഴ ശക്തമായതിനാല്‍ ഇതില്‍ നിന്നും വീടിനെ സുരക്ഷിതമായി നിര്‍ത്താനായിരുന്നു പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് വീട് മറച്ചത്. ഇതിന് മുമ്പും താരം വീട് പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചിരുന്നു. എല്ലാവര്‍ഷവും മഴക്കാലത്ത് ഇങ്ങനെ ചെയ്യാറുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ തന്നെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച്ച മാത്രം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 12248 കൊവിഡ് കേസുകളാണ്. 390 പേര് മരണപ്പെടുകയും ചെയ്തു. അതേസമയം 13349 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 62064 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതര്‍ 22,15, 075 ആയി. 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരണപ്പെട്ടത് 1007 പേരാണ്. നിലവില്‍ 634945 പേരാണ് ഇന്ത്യയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് .
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications