കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയുവിനായി വിട്ടുകൊടുത്ത് ഷാറൂഖ് ഖാന്‍

Google Oneindia Malayalam News

മുംബൈ: കൊവിഡ്-19 വ്യാപിച്ചതോടെ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു. ഇപ്പോഴിത താരം തന്റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കാന്‍ തയ്യാറായിരിക്കുകയാണ്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷന്റേയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയും ആക്കിയത്.

ഓഗസ്റ്റ് 8 മുതല്‍ 15 ഐസിയു ബെഡോട് കൂടിയാണ് കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചത്. ഏപ്രില്‍ മാസത്തോട് കൂടി തന്നെ ഷാറൂഖ് ഖാന്‍ ഈ കെട്ടിടം ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ വിട്ടു നല്‍കിയിരുന്നു. ഈ കെട്ടിടമാണ് ഇപ്പോള്‍ കൊവിഡ് ആശുപത്രിയാക്കിയിരിക്കുന്നത്.

shahrukh khan

കെട്ടിടം കൊവിഡ് പ്രതിരോധത്തിനായി വിട്ട് നല്‍കിയത് മുതല്‍ ഇവിടെ 66 രോഗികളെ പ്രവേശിപ്പിച്ചിരുന്നു. അതില്‍ 54 പേര്‍ ഇതിനൊടകം കൊവിഡ്-19 മുക്തി നേടി. നേരത്തെ ഷാറൂഖ് ഖാന്‍ മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തരര്‍ക്ക് 25000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഒപ്പം താരത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ധനസഹായവും നല്‍കിയിരുന്നു.

അതിനിടെ കൊവിഡ് പ്രതിരോധിക്കുന്നതിനായി ഷാരൂഖ് ഖാന്‍ തന്റെ വീട് മുഴുവന്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ചിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ പ്രചരണം ശക്തിപ്പെട്ടിരുന്നു. ഷാറൂഖ് തന്റെ വീട് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരുന്നുവെങ്കിലും വസ്തുത അതായിരുന്നില്ല.മുംബൈയില്‍ മഴ ശക്തമായതിനാല്‍ ഇതില്‍ നിന്നും വീടിനെ സുരക്ഷിതമായി നിര്‍ത്താനായിരുന്നു പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് വീട് മറച്ചത്. ഇതിന് മുമ്പും താരം വീട് പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചിരുന്നു. എല്ലാവര്‍ഷവും മഴക്കാലത്ത് ഇങ്ങനെ ചെയ്യാറുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ തന്നെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച്ച മാത്രം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 12248 കൊവിഡ് കേസുകളാണ്. 390 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം 13349 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 62064 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതര്‍ 22,15, 075 ആയി. 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരണപ്പെട്ടത് 1007 പേരാണ്. നിലവില്‍ 634945 പേരാണ് ഇന്ത്യയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് .

ലോക്ക്ഡൗണിൽ കോടിയേരിയുടെ വീട്ടിൽ ശത്രുസംഹാരപൂജ, നടത്തിയത് ശബരിമല മുൻ മേൽശാന്തിയെന്ന് ചെന്നിത്തലലോക്ക്ഡൗണിൽ കോടിയേരിയുടെ വീട്ടിൽ ശത്രുസംഹാരപൂജ, നടത്തിയത് ശബരിമല മുൻ മേൽശാന്തിയെന്ന് ചെന്നിത്തല

 'മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത്, ഇതിലൊന്നും തളരില്ല' 'മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത്, ഇതിലൊന്നും തളരില്ല'

വിമാനത്തിലെ അപകടകരമായ ഈ പ്രവണത കൂടുതലും കാണുന്നത് മലയാളികളില്‍; ജീവന് പോലും ഭീഷണി: വൈറല്‍ കുറിപ്പ്വിമാനത്തിലെ അപകടകരമായ ഈ പ്രവണത കൂടുതലും കാണുന്നത് മലയാളികളില്‍; ജീവന് പോലും ഭീഷണി: വൈറല്‍ കുറിപ്പ്

English summary
bollywood star Shah Rukh Khan handover his office building to covid ICU in mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X