കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധിച്ചത് പോലെ എളുപ്പമല്ല മാഗി നിരോധനം, നിരോധിച്ചാല്‍ ദേ ഇവര്‍ കുടുങ്ങില്ലേ?

Google Oneindia Malayalam News

ദില്ലി : ഇന്ത്യയില്‍ മാഗി നിരോധിയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചത് പോലെ അത്ര എളുപ്പമാകില്ല മാഗിയുടെ നിരോധനം എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. മാഗിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ഇന്ത്യയും മലേഷ്യയും. ഇന്ത്യക്കാരെ മാഗി കഴിപ്പിച്ച് തുടങ്ങിയതില്‍ ചില ബോളിവുഡ് താരങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല.

1982 മുതലാണ് രണ്ട് മിനിട്ട് കൊണ്ട് തയ്യാറാക്കുന്ന മാഗി നൂഡില്‍സ് നെസ്ലേ അവതരിപ്പിച്ചത്. 1984 മുതല്‍ ഇന്ത്യയിലും മാഗി നൂഡില്‍സിന് പ്രചാരണം ലഭിച്ച് തുടങ്ങി. 2000ത്തോടെ മാഗിയ്ക്ക് നല്ല പ്രചാരണം ലഭിച്ചു. മാഗിയുടെ ജനപ്രീതിയ്ക്ക് പ്രധാന കാരണം ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ തന്നെയായിരുന്നു.

ഒട്ടേറെ ബോളിവുഡ് താരങ്ങളാണ് മാഗിയുടെ പരസ്യത്തിനായി രംഗത്തെത്തിയത്. ഇവരില്‍ പലരും വര്‍ഷങ്ങളോളം നൂഡില്‍സിന്റെ പരസ്യത്തിലുണ്ട്. ചുരുക്കത്തില്‍ ബിഗ് ബി മുതല്‍ പ്രീതി സിന്റയ്ക്ക് വരെ ഇന്ത്യക്കാരെ മാഗി കഴിപ്പിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാവില്ല.

 മാഗി

മാഗി

മാഗി നൂഡില്‍സില്‍ അനുവദനീയമല്ലാത്ത അളവില്‍ ലെഡും എംഎസ്ജിയും ചേര്‍ക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്

നിരോധിച്ചാല്‍

നിരോധിച്ചാല്‍

മാഗി നിരോധിയ്ക്കണമെന്ന് ആവശ്യം ഉയരുന്നുവെങ്കിലും ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ വൈകുകയാണ്

കേസ്

കേസ്

മാഗിയുടെ പ്രചാരകരായ താരങ്ങള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ബീഹാറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

രണ്ട് മിനിട്ട് കൊണ്ട് തയ്യാറാക്കാവുന്ന മാഗി നൂഡില്‍സിന്റെ പ്രചാരകനായിരുന്നു അമിതാഭ് ബച്ചന്‍. ഒട്ടേറെ പരസ്യങ്ങള്‍ ഇദ്ദേഹം നെസ്ലേ മാഗിയ്ക്ക് വേണ്ടി ചെയ്തു

മാധുരി ദീക്ഷിത്

മാധുരി ദീക്ഷിത്

മാധുരി അഭിനയിച്ച മാഗി നൂഡില്‍സിന്റെ പരസ്യം ഇപ്പോഴും പ്രക്ഷേപണം ചെയ്യപ്പെടുന്നു. ഓട്ട്‌സ് ചേര്‍ത്ത മാഗി നൂഡില്‍സിന് പ്രചാരണം നല്‍കുന്നത് മാധുരിയാണ്

പ്രീതി സിന്റ

പ്രീതി സിന്റ

പ്രീതി സിന്റയും മാഗിയുടെ പ്രചാരകരില്‍ ഒരാളാണ്.

English summary
Bollywood stars in hot water over Nestlé noodle row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X