കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വീറ്റുകളിലൂടെ പുലിവാലുപിടിച്ച താരങ്ങള്‍

  • By Sruthi K M
Google Oneindia Malayalam News

ട്വീറ്റുകള്‍ നടത്തി താരങ്ങള്‍ വിവാദങ്ങളില്‍ അകപ്പെടുന്നത് ഇന്നോ ഇന്നലെയോ നടക്കുന്ന സംഭവമല്ല. സ്വന്തം അഭിപ്രായങ്ങള്‍ ഒന്നും നോക്കാതെ വിളിച്ചു പറയുന്നതില്‍ നിന്നും മാറി ഇപ്പോള്‍ ട്വിറ്ററിന്റെ സഹായം കൂട്ടുപിടിക്കുകയാണ് ചലച്ചിത്രതാരങ്ങള്‍. ഫേസ്ബുക്കിലും ട്വിറ്ററിലും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി അതിന്റെ പേരില്‍ പുലിവാലുപിടിച്ച ഒട്ടേറെ താരങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്.

ചില ട്വീറ്റുകള്‍ വലിയ വിവാദങ്ങള്‍ക്കും തിരിക്കൊളുത്തിയിട്ടുണ്ട്. ഒടുവില്‍ വിവാദത്തില്‍ അകപ്പെട്ടത് ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ്. സംഭവത്തിന്റെ ഗൗരവം എന്തെന്ന് അറിയാതെ ട്വീറ്റുകള്‍ നടത്തുകയും പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്യുന്ന അവസ്ഥയുമാണ് കണ്ടുവരുന്നത്. ചില പ്രസ്താവനകളിലൂടെ വിവാദങ്ങളില്‍ അകപ്പെട്ട ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം.

ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്‍

മണിപ്പൂര്‍ ആദിവാസികളുടെ ആക്രമണത്തിനു ഇരയായി ജീവന്‍ വെടിഞ്ഞ 20 ജവാന്‍മാര്‍ക്ക് എന്റെ ആദരാഞ്ജലികള്‍ എന്നു പറഞ്ഞ് ഹൃത്വിക് റോഷന്റെ ട്വീറ്റ് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പിന്നീട് താരം ക്ഷമ ചോദിക്കുകയും ട്വീറ്റ് തിരുത്തുകയും ചെയ്തു.

നേഹ ധുപിയ

നേഹ ധുപിയ

പ്രധാനമന്ത്രി മോദിയുടെ സെല്‍ഫി വിത്ത് ഡോട്ടര്‍ ക്യാമ്പയിനിനെ വിമര്‍ശിച്ചതിന് ബോളിവുഡ് താരം നേഹ ധുപിയയ്ക്കും ആരോപണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. നല്ല ഭരണ എന്നത് സെല്‍ഫി എടുക്കലും, യോഗ ചെയ്യിക്കലുമല്ല, മറിച്ച് പൗരന്മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയാണെന്നായിരുന്നു നേഹയുടെ ട്വീറ്റ്.

ഫറാഖാന്‍ അലി

ഫറാഖാന്‍ അലി

വാഹനമിടിച്ചു കൊന്നതിന്റെ പേരില്‍ സല്‍മാന്‍ ഖാനെതിരെയുണ്ടായിരുന്ന കേസിന്റെ വിധിക്കുശേഷം രണ്ടു താരങ്ങള്‍ ട്വിറ്ററിലൂടെ പ്രസ്താവനയിറക്കി. റോഡിലും ഫുഡ്പാത്തിലും ആരും ഉറങ്ങരുത്, അങ്ങനെ ചെയ്യുന്നത് റോഡ് മുറിച്ചുകടക്കുന്നതിനേക്കാള്‍ അപകടകരമാണെന്ന് പോസ്റ്റിട്ടത് ബോളിവുഡ് താരം ഫറാഖാനായിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

അഭിജിത്ത്

അഭിജിത്ത്

മുംബൈയിലെ റോഡിലോ നടപ്പാതയിലോ സ്വര്‍ണ്ണഖനിയുണ്ടോ..? എന്താ നിങ്ങളുടെ ഗ്രാമത്തില്‍ നിങ്ങളെ കൊല്ലാന്‍ വാഹനമൊന്നുമില്ലേ ? എന്നായിരുന്നു മറ്റൊരു താരമായ അഭിത്തിന്റെ ട്വീറ്റ്.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

'ഞാനൊരു സ്ത്രീയാണ്, എനിക്ക് സ്തനങ്ങളുണ്ട്, അതിന് വിടവുമുണ്ട്, നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടോ'..? ദീപികയുടെ ഈ ട്വീറ്റ് വലിയ വിവാദമുണ്ടാക്കിയ ഒന്നായിരുന്നു.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

ഒടുവില്‍ ട്വിറ്റര്‍ പോസ്റ്റിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് സല്‍മാന്‍ ഖാനാണ്. 1993ലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെയല്ല മറിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റണ്ടതെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. കേസില്‍ നിരപരാധിയായ ഒരാളെ തൂക്കിലേറ്റുന്നത് മനുഷ്യത്വരഹിതമാണെന്നും സല്‍മാന്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ പിന്നീട് താരം ക്ഷമ ചോദിക്കുകയും ചെയ്തു.

English summary
Salman is not the only one who stirred such a controversy on Twitter. We list some more celebrities who found themselves among the most talked about people on the micro-blogging site after that one tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X