ചെന്നൈയ്ക്ക് സഹായവുമായി അമിതാഭ് ബച്ചനുമെത്തി, ബോളിവുഡ് ലോകം പ്രാര്‍ത്ഥനയില്‍
മുംബൈ: തമിഴിലേയും മലയാളത്തിലേയും താരങ്ങള്‍ മാത്രമല്ല ബോളിവുഡ് ലോകവും ചെന്നൈയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന തമിഴ്നാട് ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനടക്കമുള്ള താരങ്ങള്‍ സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുമുണ്ട്.
രക്ഷാപ്രവര്‍ത്തനം നടത്തിയും മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായധനം നല്‍കിയും മാതൃകയാകുകയാണ് ചലച്ചിത്ര താരങ്ങള്‍. ചെന്നൈയിലുള്ള സഹോദരീ-സഹോദരങ്ങള്‍ എത്രയും പെട്ടെന്ന് ദുരിതത്തില്‍ നിന്നും കരകയറുമെന്ന് പ്രശസ്ത താരം ഷാരൂഖ് ഖാന് പറഞ്ഞു.

ബോളിവുഡ് ലോകം പ്രാര്‍ത്ഥനയില്‍
വെള്ളപ്പൊക്കത്തില്‍ താണുക്കൊണ്ടിരിക്കുന്ന ചെന്നൈയ്ക്ക് സഹായവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. തമിഴ്നാട് ജനതയ്ക്കായി ബോളിവുഡ് ലോകം പ്രാര്‍ത്ഥനയിലാണ്.

അമിതാഭ് ബച്ചന് സഹായവുമായെത്തി
ചെന്നൈയിലും തമിഴ്നാടിന്റെ മറ്റ് പ്രദേശങ്ങളിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ബിഗ് ബി അമിതാഭ് ബച്ചന് പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷാരൂഖിന്റെ വാക്കുകള്‍
ചെന്നൈയിലുള്ള സഹോദരീ-സഹോദരങ്ങള്‍ എത്രയും പെട്ടെന്ന് ദുരിതത്തില്‍ നിന്നും കരകയറുമെന്ന് ഷാരൂഖ് ഖാനും പറഞ്ഞു.

മറ്റ് താരങ്ങളും
അനില്‍ കപൂര്‍, ഋതേഷ് തുടങ്ങിയവരും തമിഴ്നാട് ജനതയ്ക്കൊപ്പം ചേര്‍ന്നു. എല്ലാവരും പ്രാര്‍ത്ഥനയോടെ തമിഴ്നാടിനൊപ്പം ഉണ്ട്.

രക്ഷാപ്രവര്‍ത്തനവുമായി താരങ്ങള്‍
വെള്ളപ്പൊക്കത്തില്‍പ്പെട്ട് മുങ്ങി താഴുന്ന തമിഴ്നാട് ജനതയെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും താരങ്ങള്‍ നടത്തുന്നുണ്ട്. തമിഴ്താരം സിദ്ധാര്‍ത്ഥ്, ഉദയാനിധി സ്റ്റാലിന്, സംവിധായകന് മോഹന്‍ രാജ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി കഴിഞ്ഞു. വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ കാറില്‍ സുരക്ഷിതമായി എത്തിക്കുകയാണ് താരങ്ങള്‍ ചെയ്യുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ











Click it and Unblock the Notifications