കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിലെ ബോളിവുഡ് താരങ്ങള്‍

Google Oneindia Malayalam News

മുംബൈ: നരേന്ദ്ര മോദി സര്‍ക്കാരില്‍ ആരൊക്കെയുണ്ടാകും ആരൊക്കെയുണ്ടാകില്ല എന്ന ചര്‍ച്ചകളാണ് ചുറ്റും. ഞാന്‍ മന്ത്രി ഞാന്‍ മന്ത്രി എന്ന് പറഞ്ഞ് നേതാക്കള്‍ സ്വയം പ്രഖ്യാപിക്കുന്ന ചരിത്രമാണ് ഇത് വരെയെങ്കില്‍ ഇത്തവണ സ്ഥിതി അതല്ല. മന്ത്രിസ്ഥാനം വേണമെന്ന് പറഞ്ഞ് ഒരാള്‍ പോലും രംഗത്ത് വന്നിട്ടില്ല.

ഈ സാഹചര്യത്തില്‍ മോദി സര്‍ക്കാരിലേക്ക് ബോളിവുഡില്‍ നിന്നും കുറച്ച് പ്രമുഖര്‍ എത്തുന്നു എന്ന് കരുതുക. കേന്ദ്രസര്‍ക്കാരിലേക്ക് അവസരം കിട്ടിയാല്‍ കൊള്ളാം എന്ന് ആരാധകര്‍ കരുതുന്ന ബോളിവുഡ് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കൂ.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

മാനുഷിക വിഭവശേഷി വകുപ്പാണ് സല്‍മാന്‍ ഖാന് പറ്റിയത്. യുവ ടാലന്റുകളെ കണ്ടുപിടിക്കാന്‍ സല്‍മാന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

റെയില്‍വേ മന്ത്രി സ്ഥാനമാണ് ഷാരൂഖിന് ചേരുക. ട്രെയിനിന് മുകളില്‍ കയറി പാട്ടുപാടിയും ഡാന്‍സ് കളിച്ചും ഖാന്‍ റെയില്‍വേയെ പ്രമൊട്ട് ചെയ്യും

മല്ലിക ഷെരാവത്

മല്ലിക ഷെരാവത്

മല്ലിക എന്ത് ചെയ്താലും അത് തലക്കെട്ടാണ്. അന്താരാഷ്ട്രരംഗത്ത് തിളങ്ങിനില്‍ക്കുന്ന മല്ലികയെ വിദേശകാര്യമന്ത്രിയാക്കിയാല്‍ നല്ല ശ്രദ്ധ കിട്ടും

അജയ് ദേവ്ഗണ്‍

അജയ് ദേവ്ഗണ്‍

പ്രതിരോധ മന്ത്രി സ്ഥാനത്തേക്കാണ് അജയ് ദേവ്ഗണിനെ പരിഗണിക്കാന്‍ പറ്റുക. ബോളിവുഡിന്റെ സ്റ്റണ്ട് താരമായ അജയ് ദേവ്ഗണിന് പ്രതിരോധ ഓപ്പറേഷന്‍ റോളുകള്‍ ചെയ്യുന്നതില്‍ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

നീതിന്യായ വകുപ്പിന്റെ ചുമതലയാണ് ആമിര്‍ഖാന് പറ്റിയത്. സത്യമേവ ജയതേ എന്ന ഹിറ്റ് പ്രോഗ്രാമിലൂടെ തന്റെ സാമൂഹിക പ്രതിബന്ധത തെളിയിച്ച ആമിറിന് പറ്റിയ വകുപ്പാകും ഇത്.

യാഷ് ചോപ്ര

യാഷ് ചോപ്ര

ടൂറിസം മന്ത്രിയായി യാഷ് ചോപ്രയെക്കാള്‍ നല്ലൊരാളെ സങ്കല്‍പ്പിക്കാന്‍ പോലുമില്ല

അര്‍ജുന്‍ കപൂര്‍

അര്‍ജുന്‍ കപൂര്‍

അര്‍ജുന്‍ കപൂറിന് ഭക്ഷണത്തോടുള്ള പ്രിയം എല്ലാവര്‍ക്കും അറിയുന്നതാണ്. അര്‍ജുനെ ഭക്ഷ്യമന്ത്രിയാക്കിയാല്‍ സൂപ്പറാകും

English summary
Bollywood stars who can join Modi sarkar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X