കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തില്‍ ക്ലാരിറ്റി ഇല്ലാതെ ബോളിവുഡ്... ചിന്തിച്ചിട്ട് പറയാമെന്ന് സെയ്ഫ് അലി ഖാന്‍!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ ഇതുവരെ പ്രതികരിക്കാതെ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വലിയ ചോദ്യങ്ങള്‍ ഇതിന് പിന്നാലെ ഉയരുന്നുണ്ട്. അതേസമയം പൗരത്വ നിയമ പ്രതിഷേധങ്ങളെ കുറിച്ച് പഠിച്ച് വരികയാണെന്ന സെയ്ഫ് അലി ഖാന്റെ പ്രസ്താവനയും വലിയ വിവാദത്തിലായിട്ടുണ്ട്. ഇതിനെ ട്രോളിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹതാരം ആമിര്‍ ബഷീര്‍.

ഇതുവരെ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ പൗരത്വ നിയമത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. സല്‍മാന്‍ ഖാന്‍ സ്വന്തം ചിത്രമായ ദബംഗ് 3 റിലീസ് ചെയ്യുന്നത് കൊണ്ട് മിണ്ടാതിരിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ബോളിവുഡിലെ വലിയൊരു വിഭാഗം സംവിധായകരും പ്രമുഖ നടിമാരും പൗരത്വ നിയമത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ യുപിയിലെ പോലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

സൂപ്പര്‍ താരങ്ങള്‍ മൗനത്തില്‍

സൂപ്പര്‍ താരങ്ങള്‍ മൗനത്തില്‍

ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ പൗരത്വ നിയമത്തില്‍ മൗനത്തിലാണ്. സെയ്ഫ് അലി ഖാന്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ പ്രതികരിച്ചത്. എന്നാല്‍ സെയ്ഫിന്റെ പ്രസ്താവന എവിടെയും തൊടാതെയുള്ളതായിരുന്നു. നിലവിലെ സാഹചര്യത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സെയ്ഫിന്റെ പ്രതികരണം. എന്നാല്‍ ഇതിനെതിരെ സഹതാരം ആമിര്‍ ബഷീര്‍ രംഗത്തെത്തി. സേക്രട്ട് ഗെയിംസ് എന്ന ഓണ്‍ലൈന്‍ പരമ്പരയില്‍ സെയ്ഫിനൊപ്പം അഭിനയിച്ച താരമാണ് ബഷീര്‍. മജീദിനോടും സര്‍താജിനോടും സംസാരിച്ചു. ഗൈതോണ്ടെയ്ക്ക് പോലും ഇത് അറിയാമെന്നായിരുന്നു ബഷീറിന്റെ പ്രതികരണം. സെയ്ഫിനെ ട്രോളുകയാണ് അദ്ദേഹം ചെയ്തത്.

പിന്തുണയുമായി ബോളിവുഡ്

പിന്തുണയുമായി ബോളിവുഡ്

ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ മിണ്ടാതിരിക്കുമ്പോള്‍ വലിയൊരു കൂട്ടം തന്നെ അതേ സിനിമാ ലോകത്ത് നിന്ന് രംഗത്തെത്തിയിരിക്കുകയാണ്. അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, സ്വര ഭാസ്‌കര്‍, മുഹമ്മദ് സീഷാന്‍ അയ്യൂബ് എന്നിവര്‍ യുപിയിലെ പോലീസ് അതിക്രമത്തെ അപലപിച്ചിരിക്കുകയാണ്. സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വെടിവെപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ മരിച്ച സംഭവത്തില്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വിക്രമാദിത്യ മോട്‌വാനെ, അലംകൃത ശ്രീവാസ്തവ, മല്ലികാ ദുവ, കുബ്ര സേട്ട്, കൊങ്കണ സെന്‍, എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്. കോടതിയോടാണ് ഇവര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വരാ ഭാസ്‌കര്‍ പറയുന്നത്

സ്വരാ ഭാസ്‌കര്‍ പറയുന്നത്

സൂപ്പര്‍ താരങ്ങള്‍ ശബ്ദിക്കുന്നില്ല എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്ന് സ്വര ഭാസ്‌കറും സീഷാന്‍ അയ്യൂബും പറഞ്ഞു. തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങളുടെ പോരാട്ടത്തെ ചെറുതാക്കി കാണിക്കുകയാണ് ഈ ചോദ്യം. ബോളിവുഡ് വളരെ പ്രധാനമായ കാര്യമല്ല. അതിലും വലിയ ചോദ്യങ്ങള്‍ രാജ്യത്തിന് മുന്നിലുണ്ട്. ആരാണ് സംസാരിക്കുന്നത്, ആരാണ് മിണ്ടാതിരിക്കുന്നത് എന്നല്ല മുഖ്യമായ കാര്യം. എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്നതാണെന്നും അയ്യൂബ് പറഞ്ഞു. അതേസമയം ബോളിവുഡല്ല ഈ രാജ്യം ഭരിക്കുന്നതെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

യോജിപ്പില്ലാതെ സിനിമാ ലോകം

യോജിപ്പില്ലാതെ സിനിമാ ലോകം

ബോളിവുഡ് സിനിമാ ലോകത്ത് ഇതുവരെ പൗരത്വ നിയമത്തില്‍ യോജിപ്പുണ്ടായിട്ടില്ല. ബിജെപി അനുകൂല സമീപനം ബോളിവുഡിലും വര്‍ധിക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കുകയും പ്രതിഷേധിക്കുകയും വിദ്യാര്‍ത്ഥികളുടെ കടമയാണ്. പക്ഷേ അത് സമാധാനപരമായിരിക്കണമെന്നും അനുപം ഖേര്‍ പറഞ്ഞു. അതേസമയം നടന്‍ പ്രകാശ് റാവലും പൗരത്വ നിയമത്തെ പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സര്‍ദാര്‍ പട്ടേലുമായിട്ടാണ് അദ്ദേഹം ഉപമിച്ചത്. മോദി ഇന്ത്യയെ ഒരുമിപ്പിക്കുമെന്നും, പട്ടേല്‍ ചെയ്ത പോലെയാണെന്നും റാവല്‍ പറഞ്ഞു. സംവിധായകരായ വിവേക് അഗ്നിഹോത്രി, അശോക് പണ്ഡിറ്റ് എന്നിവരും പൗരത്വ നിയമത്തെ പിന്തുണച്ചിട്ടുണ്ട്.

ഖാന്‍ ത്രയം സംസാരിക്കുമോ?

ഖാന്‍ ത്രയം സംസാരിക്കുമോ?

സല്‍മാന്‍ ഖാന്‍ പ്രതികരിക്കാത്തത് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് പ്രതിസന്ധി ഉണ്ടാവേണ്ടെന്ന് കരുതിയാണെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചിത്രം ദബംഗിലെ നായിക സൊനാക്ഷി സിന്‍ഹ ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. തന്റെ സിനിമയുടെ കളക്ഷനേക്കാള്‍ വലുതാണ് പൗരത്വ നിയമ സമരമെന്നാണ് അവര്‍ പറഞ്ഞത്. ഷാരൂഖ് ഖാന്‍ മുമ്പ് പ്രതികരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സിനിമയെ തകര്‍ക്കാന്‍ വലിയ ആഹ്വാനം നടന്നിരുന്നു. ആമിര്‍ ഖാനും സമാന അനുഭവം ഉണ്ടായിരുന്നു. സ്‌നാപ് ഡീലിന്റെ പരസ്യത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. അതാണ് ഇവര്‍ മിണ്ടാതിരിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍.

 ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍... വീര്യം ചോരാതെ ഭീം ആര്‍മി, ജോര്‍ഗാബില്‍ വമ്പന്‍ പ്രതിഷേധം!! ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍... വീര്യം ചോരാതെ ഭീം ആര്‍മി, ജോര്‍ഗാബില്‍ വമ്പന്‍ പ്രതിഷേധം!!

English summary
bollywood super stars keep silence on caa protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X