കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡിലും ബിജെപിക്ക് തിരിച്ചടി, പൗരത്വ നിയമ യോഗത്തില്‍ സൂപ്പര്‍ താരങ്ങള്‍ എത്തിയില്ല, വന്നത് ഇവര്‍

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തിലെ ആശയക്കുഴപ്പങ്ങള്‍ മാറ്റുന്നതിനായി ബോളിവുഡിലെ പ്രമുഖരെ ചര്‍ച്ചയ്ക്ക് വിളിച്ച ബിജെപിക്ക് വന്‍ തിരിച്ചടി. പലരും യോഗത്തിനെത്താതെ മുങ്ങി. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലായിരുന്നു ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, റിതേഷ് സിദ്വാനി, ഭൂഷണ്‍ കുമാര്‍, അഭിഷേക് കപൂര്‍, രണ്‍വീര്‍ ഷോറെ എന്നിവരാണ് സബര്‍ബന്‍ ഹോട്ടലിലെ ചടങ്ങില്‍ എത്തിയത്. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയത്.

1

ബിജെപി ഉപാധ്യക്ഷന്‍ ബൈജയന്ത് ജയ് പാണ്ഡയും ചടങ്ങിനെത്തിയിരുന്നു. മന്ത്രിയുമായി നടന്നത് നല്ലൊരു കൂടിക്കാഴ്ച്ചയായിരുന്നു. പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കെത്തിയത് നല്ല തീരുമാനമാണെന്ന് രണ്‍വീര്‍ ഷോറെ പറഞ്ഞു. തനിക്ക് പൗരത്വ നിയമത്തെ കുറിച്ച് യാതൊരു പ്രശ്‌നവുമില്ലെന്നും ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഷോറെ പറഞ്ഞു. അതേസമയം സൂപ്പര്‍ താരങ്ങളൊന്നും ബിജെപിയുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് വലിയ തിരിച്ചടിയായത്.

യോഗത്തില്‍ പങ്കെടുത്ത റിതേഷ് സിദ്വാനി വെറും 20 മിനുട്ടിനുള്ളില്‍ ചടങ്ങില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. കുനാല്‍ കോലി, ശൈലേഷ് ലോധ, കൈലാഷ് ഖേര്‍, രൂപ്കുമാര്‍ റാത്തോഡ്, ഷാന്‍, അനു, ശശി രഞ്ജന്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. അതേസമയം യോഗം നടക്കുന്ന ഹോട്ടലിന് പുറത്ത് വലിയ പ്രക്ഷോഭമാണ് നടന്നത്. ബോളിവുഡ് നിങ്ങളെ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. താരങ്ങളോട് പൗരത്വ നിയമത്തെ ബഹിഷ്‌കരിക്കാനും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.

പ്രമുഖരായ ജാവേദ് അക്തര്‍, ഫര്‍ഹാന്‍ അക്തര്‍, റിച്ച ഛദ്ദ, കബീര്‍ ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരെ യോഗത്തിന് ക്ഷണിച്ചെങ്കിലും ഇവരൊന്നും ചടങ്ങിനെത്തിയില്ല. സര്‍ക്കാര്‍ വിളിച്ച യോഗം നോണ്‍സെന്‍സാണ് എന്നാണ് താരങ്ങള്‍ പ്രതികരിച്ചത്. ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, സ്വരാ ഭാസ്‌കര്‍ എന്നിവ കടുത്ത വിമര്‍ശനമാണ് പൗരത്വ നിയമത്തിനെതിരെ ഉയര്‍ത്തിയത്. പ്രതിഷേധിച്ച പലരെയും ചടങ്ങിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ വിളിച്ചവര്‍ വരാതിരുന്നത് സര്‍ക്കാരിനും ബിജെപിക്കും വലിയ തിരിച്ചടിയാണ്.

ഇത് നാസി ജര്‍മനിയിലെ അതേ അവസ്ഥ... ജെഎന്‍യു ആക്രമണത്തില്‍ പ്രതികരിച്ച് അഭിജിത്ത് ബാനര്‍ജി!!ഇത് നാസി ജര്‍മനിയിലെ അതേ അവസ്ഥ... ജെഎന്‍യു ആക്രമണത്തില്‍ പ്രതികരിച്ച് അഭിജിത്ത് ബാനര്‍ജി!!

English summary
bollywood super stars skip meeting on caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X