‘ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ’; മോദിക്ക് ജന്മദിന ആശംസകളുമായി ഷാരൂഖ് ഖാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ നേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ടാഗ് ചെയ്താണ് ഷാരൂഖ് ഖാൻ ജന്മദിന ആശംസ നേർന്നത്. 'ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ' എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.
എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ എന്നും ഷാരൂഖ് ഖാൻ തന്റെ ട്വീറ്റിൽ കുറിച്ചു. ജനങ്ങളുടെയും രാജ്യത്തിൻറെയും ക്ഷേമത്തിനായുള്ള അങ്ങേയുടെ സമർപ്പണം വലിയ വിലമതിക്കുന്നതാണെന്ന് പറഞ്ഞ താരം ജന്മദിനം ആസ്വദിക്കാൻ ഒരു ദിവസം അവധിയെടുക്കൂ എന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഷാരൂഖ് ഖാൻറെ ട്വീറ്റിന്റെ പൂർണ രൂപം
'നമ്മുടെ രാജ്യത്തിൻറെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിങ്ങളുടെ സമർപ്പണം വളരെ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ നിങ്ങൾക്ക് ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ. ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ സർ. ജന്മദിനാശംസകൾ നരേന്ദ്ര മോദി'
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗട്ട്, അമിതാഭ് ബച്ചൻ, അനുപം ഖേർ, അനിൽ കപൂർ, അജയ് ദേവഗൺ, കരൺ ജോഹർ, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങിയവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നു. ചലചിത്ര മേഖലയെ കൂടാതെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പ്രധാനമന്ത്രിക്ക ജന്മദിന ആശംസകൾ നേർന്നിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി. തമിഴ്നാട് ഘടകം ചെന്നൈയിലെ ആര്‍.എസ്.ആര്‍.എം.ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികൾക്ക് സ്വർണ മോതിരം സമ്മാനിച്ചു. മോദിയുടെ ജന്മദിനത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം സംസ്ഥാനഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രക്തദാനക്യാമ്പുകളും ശുചീകരണപ്രവര്‍ത്തനങ്ങളുമെല്ലാം പല സംസ്ഥാനങ്ങളിലും നടത്തുന്നുണ്ട്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications