നാടകാന്തം സല്‍മാന്‍ പുറത്ത്; ബോളിവുഡ് താരങ്ങള്‍ക്ക് പറയാനുള്ളത്...
മുംബൈ: മദ്യപിച്ച വാഹനമോടിച്ച് ആളെ ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച കീഴ്‌ക്കോടതിയുടെ തീരുമാനം റദ്ദ് ചെയ്താണ് ബോംബൈ ഹൈക്കോടതി താരത്തെ വെളിയില്‍ വിട്ടത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണകള്‍ക്കും സാക്ഷിമൊഴികള്‍ക്കും മാറിമറിഞ്ഞ തെളിവുകള്‍ക്കും ഒടുവില്‍ ഒരു ബോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നായകന്‍ പുറത്ത് വന്നു.
സംശയത്തിന്റെ പേരില്‍ ഒരാളെ ശിക്ഷിയ്ക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. പണമുള്ളവര്‍ക്ക് ഈ നാട്ടില്‍ എന്തും ചെയ്യാം എന്നാണ് ബോംബൈ ഹൈക്കോടതി വിധി കേട്ട ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രതികരിച്ചത്. സല്‍മാനല്ല വണ്ടിയാണ് മദ്യപിച്ചിരുന്നതെന്നും വഴിയരികികില്‍ കിടന്നവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പബ്ലിക് ഫോറങ്ങളില്‍ ആളുകള്‍ കളിയാക്കി.
എന്നാല്‍ സഹതാരം രക്ഷപ്പെട്ടതില്‍ ബോളിവുഡ് താരങ്ങള്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അവരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ...

സന്തോഷമായി - അനുപം ഖേര്‍
13 വര്‍ഷമായി ഈ കേസ് ഇങ്ങനെ പോകുന്നു. സല്‍മാന്‍ ഖാനെ കുറ്റവിമുകനാക്കിയതില്‍ സന്തോഷമുണ്ട്. സല്‍മാന്‍ ഒരു നല്ല മനുഷ്യനാണ്. മരിച്ചവരെ ഓര്‍ത്ത് ദുഖമുണ്ട്. ദുരന്തത്തെക്കുറിച്ചോര്‍ത്ത് സങ്കടമുണ്ട്.

ഹേമമാലിനിക്കും സന്തോഷം
ഭഗവാന്‍ സിനിമയില്‍ സല്‍മാന്‍ ഖാന്റെ അമ്മ വേഷത്തില്‍ അഭിനയിച്ച ഹേമമാലിനിക്കും വലിയ സന്തോഷം നല്‍കുന്നതാണ് ഈ വിധി. സല്‍മാന്‍ ഇനി സെറ്റിലായി വിവാഹം കഴിക്കുന്നത് കാണാനാണ് ഹേമമാലിനിക്ക് ആഗ്രഹം.

മാധുരി ദീക്ഷിത്
ആരുടെ ജീവിതത്തില്‍ എന്ത് നല്ല കാര്യം സംഭവിച്ചാലും തനിക്ക് സന്തോഷമാണ്- ദുരന്തത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍മയില്ലെങ്കിലും സഹതാരം രക്ഷപ്പെട്ടതില്‍ സന്തോഷിക്കുകയാണ് മാധുരി ദീക്ഷിതും.

മധുര്‍ ഭണ്ടാര്‍ക്കര്‍ക്ക് ആശ്വാസം
സല്‍മാന്‍ ഖാനെ വെറുതെ വിട്ട വിധി ബോളിവുഡ് ഇന്‍ഡസ്ട്രിക്ക് ഒന്നാകെ ആശ്വാസമാണ് എന്നാണ് സംവിധായകന്‍ മധുര്‍ ഭണ്ടാര്‍ക്കര്‍ പറയുന്നത്. സംവിധായകര്‍ക്കും പ്രൊഡ്യൂസര്‍മാര്‍ക്കും ആരാധകര്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ വിധി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications