Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിലെ ചുംബന നായകന്‍; ബാന്ദ്രയില്‍ 16 കോടിയുടെ വീട്; ആഡംബര വാച്ചുകള്‍, നടന്റെ ആസ്തി

ബോളിവുഡില്‍ 2000 കാലഘട്ടത്തില്‍ ഏറെ തരംഗം ഉണ്ടാക്കിയ നടനാണ് ഇമ്രാന്‍ ഹാഷ്മി. പ്രണയ രംഗങ്ങളിലൂടെയാണ് ഇമ്രാന്‍ ഹാഷ്മി ആരാധകരുടെ മനസില്‍ കയറിയത്. ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരു കാലത്ത് സംവിധായകരുടെ ആദ്യ ചോയ്‌സ് ഇമ്രാന്‍ ഹാഷ്മി ആയിരുന്നു. ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ എന്നാണ് ഇമ്രാന്‍ ഹാഷ്മി അറിയപ്പെടുന്നത്.

ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി സിനിമകളില്‍ അഭിനയിച്ച് കോടികളുടെ ആസ്തി സ്വന്തമാക്കാന്‍ ഇമ്രാന്‍ ഹാഷ്മിക്ക് കഴിഞ്ഞിരുന്നു. മുംബൈയിലെ ബാന്ദ്രയില്‍ 16 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് ആണ് അതില്‍ ഏറ്റവും ശ്രദ്ധേയം. ഇമ്രാന്‍ ഹാഷ്മിയും ഭാര്യ പര്‍വ്വീണും ചേര്‍ന്നാണ് ഈ അപ്പാര്‍ട്ട്‌മെന്റ് രൂപകല്‍പന ചെയ്തത്. ഇതു കൂടാതെ ഗോവയിലെ ആഡംബര പെന്റ് ഹൗസ്, കോടിക്കണക്കിന് രൂപയുടെ കാര്‍ ഗ്യാരേജ്, ആഡംബര വാച്ചുകള്‍, നിക്ഷേപങ്ങള്‍ എന്നിവയിലൂടെ 105 കോടിയുടെ സമ്പാദ്യമാണ് താരത്തിനുള്ളത്.

Emraan Hashmi

13 കോടിയിലധികം രൂപ വിലമതിക്കുന്ന സൂപ്പര്‍ കാറുകളുടെ ശേഖരവും ആഡംബര വാച്ചുകളുടെ കളക്ഷനും താരത്തിനു സ്വന്തമായുണ്ട്. ടൈംപീസുകളുടെ വലിയൊരു ശേഖരവും ഇമ്രാന്‍ ഹാഷ്മി സൂക്ഷിക്കുന്നുണ്ട്. 16 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നാല് കിടപ്പുമുറികള്‍ ആണുള്ളത്. മനോഹരമായ തടി ഫര്‍ണിച്ചറുകള്‍ ആണ് വീടിനെ അലങ്കരിക്കുന്നത്. ബ്രൗണ്‍, ബീജ്, വെള്ള നിറങ്ങളാണ് വീടിനായി തിരഞ്ഞെടുത്തത്.

ആഡംബര വീട്ടില്‍ വ്യായാമത്തിനായി മാത്രം വലിയൊരു മേഖലയില്‍ ജിമ്മുണ്ട്. നീന്തല്‍ കുളവും വിലകൂടിയ വിളക്കുകളും വിശാലമായ നഗരക്കാഴ്ച കാണാന്‍ കഴിയുന്ന ബാല്‍ക്കണിയുമൊക്കെ ഈ വീടിന്റെ ആഡംബരങ്ങളാണ്.

മുംബൈയില്‍ അല്ലാത്തപ്പോള്‍ ഹാഷ്മി തന്റെ ഗോവ പെന്റ് ഹൗസില്‍ അവധിക്കാലം ആഘോഷിക്കുന്നു. 2010 ലാണ് ഇമ്രാന്‍ ഹാഷ്മി ഈ വീട് വാങ്ങിയത്. അതില്‍ എല്ലാ സൗകര്യങ്ങളും ഉള്ള ജിം, നീന്തല്‍ കുളം, ടെറസ് ഗാര്‍ഡന്‍ എന്നിവ ഉള്‍പ്പെടുന്നു

ഹാഷ്മിയുടെ കാര്‍ ഗാരേജും സ്വീകരണമുറി പോലെ തന്നെ സ്‌റ്റൈലിഷ് ആണ്. ലംബോര്‍ഗിനി ഹുറാകാന്‍ (ഏകദേശം 3.2 കോടി രൂപ വില), മെഴ്സിഡസ്-മേബാക്ക് എസ് 560 (2.57 കോടി രൂപ), ഓഡി എ 8 എല്‍ (1.88 കോടി രൂപ), റേഞ്ച് റോവര്‍ വോഗ് (2.39 കോടി രൂപ) എന്നിവ നടന് സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം ശേഖരത്തിന്റെ മൂല്യം 13 കോടിയിലധികം വരും.

താരത്തിന്റെ വാച്ച് ശേഖരവും അത്ഭുതപ്പെടുത്തും. 2.1 കോടി രൂപ വിലയുള്ള ലിമിറ്റഡ് എഡിഷന്‍ ഓഡെമര്‍സ് പിഗറ്റ് വാച്ച് ഹാഷ്മിയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. റോളക്‌സ്, ഒമേഗ, റാഡോ, കാര്‍ട്ടിയര്‍, ബ്രെഗ്വെറ്റ്, ജെയ്ഗര്‍-ലെകൂള്‍ട്രെ, പിയാഗെറ്റ്, ഗിറാര്‍ഡ്-പെരെഗാക്‌സ് തുടങ്ങിയ ക്ലാസിക്കുകളും അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+